ഇരുമുടിക്കെട്ടിനുള്ളില്‍ കയറിക്കൂടി പാമ്പ്, അറിയാതെ തല വെച്ച് കിടന്നുറങ്ങി ശബരിമല തീര്‍ത്ഥാടകന്‍, പിന്നീട് സംഭവിച്ചത്

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകന്‌റെ ഇരുമുടിക്കെട്ടില്‍ നിന്ന് പാമ്പിനെ പിടികൂടി. ഇരുമുടിക്കും അത് പൊതിഞ്ഞിരുന്ന തുണിക്കും ഇടയില്‍ അനക്കം തോന്നിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പാമ്പിനെ പിടികൂടിയത്.

snake| bignewslive

തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ തീര്‍ത്ഥാടകന്റെ ഇരുമുടിക്കുള്ളിലാണ് പാമ്പ് കയറിയത്. തീര്‍ത്ഥാടകന്‍ പതിനെട്ടാം പടിക്ക് സമീപം മരച്ചുവട്ടില്‍ ഇരുമുടിക്കെട്ടില്‍ തല വെച്ച് കിടന്നുറങ്ങുകയായിരുന്നു.

also read: വാഴയിലയിൽ വിളമ്പിയ ഓണസദ്യ; ഒപ്പം മലയാളികൾക്ക് ഓണാശംസയും നേർന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

അപ്പോഴാണ് ഇരുമുടിക്കും അത് പൊതിഞ്ഞിരുന്ന തുണിക്കും ഇടയില്‍ അനക്കം തോന്നിയത്. പാമ്പിനെ കണ്ടതോടെ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ വനംവകുപ്പിനെ വിവരം അറിയിച്ചു.

snake| bignewslive

തുടര്‍ന്ന് ദ്രുത കര്‍മ്മ സേനാംഗം എത്തി പാമ്പിനെ പിടികൂടി. പതിനെട്ടാം പടിക്ക് സമീപത്തെ മരങ്ങളില്‍ പാമ്പുകളുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.മരത്തില്‍ നിന്ന് പാമ്പുകള്‍ വീഴുന്നത് ഇടയ്ക്ക് സംഭവിക്കാറുണ്ട്.

Exit mobile version