വാഴയിലയിൽ വിളമ്പിയ ഓണസദ്യ; ഒപ്പം മലയാളികൾക്ക് ഓണാശംസയും നേർന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

ദുബായ്: ഓണം ആഘോഷിക്കുന്ന മലയാളികൾക്ക് ആശംസകൾ നേർന്ന് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വാഴയിലയിൽ വിളമ്പിയ ഓണസദ്യയുടെ ഫോട്ടോയോടൊപ്പമാണ് ഹാപ്പി ഓണം എന്ന കുറിപ്പു സഹിതം ഷെയ്ഖ് ഹംദാൻ പോസ്റ്റ് ചെയ്തത്. സാമൂഹികമാധ്യമമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഷെയ്ഖ് ഹംദാൻ ആശംസകൾ അറിയിച്ചത്.

മലയാളികൾക്ക് പ്രിയപ്പെട്ട 27 ഇനങ്ങളുള്ള വിഭവസമൃദ്ധമായ ഓണസദ്യയുടെ ഫോട്ടോയാണ് ദുബായ് കിരീടാവകാശി പോസ്റ്റ് ചെയ്തിരിക്കുന്നത്. ചോറ്, വാഴപ്പഴം ചിപ്സ്, ശർക്കരവരട്ടി, ഉപ്പ്, പപ്പടമടക്കം സദ്യയിൽ ഉണ്ട്.

ഇപ്പോൾ യുകെയിലെ യോർക്ക് ഷയറിൽ സമ്മർ കാലം ആഘോഷിക്കുകയാണ് ഷെയ്ഖ് ഹംദാൻ. ഇൻസ്റ്റാഗ്രാമിൽ 16 ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് ഷെയ്ഖ് ഹംദാനുളളത്.

ALSO READ- ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തി; പ്രിൻസിപ്പാളിന് എതിരെ മുഖ്യമന്ത്രി യോഗിക്ക് ചോര കൊണ്ട് കത്തെഴുതി വിദ്യാർത്ഥിനികൾ; അറസ്റ്റ്

അതേസമയം, മലയാളികൾ വിവിധ ആഘോഷ പരിപാടികളോടെയാണ് യുഎഇ ഉൾപ്പെടെയുളള വിദേശ രാജ്യങ്ങളിൽ ഓണം ആഘോഷിക്കുന്നത്. കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിലുളള ആഘോഷങ്ങളാണ് യുഎഇയിൽ ഉടനീളം കാണാനാകുന്നത്.

Exit mobile version