ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തി; പ്രിൻസിപ്പാളിന് എതിരെ മുഖ്യമന്ത്രി യോഗിക്ക് ചോര കൊണ്ട് കത്തെഴുതി വിദ്യാർത്ഥിനികൾ; അറസ്റ്റ്

ഗാസിയാബാദ്: വിദ്യാർതിഥിനികളെ സ്‌കൂളിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയ പ്രിൻസിപ്പാളിന് എതിരെ കർശന നടപടി ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ചോരകൊണ്ട് കത്തെഴുതി കുട്ടികൾ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഇരയായ പെൺകുട്ടികളാണ് തങ്ങളുടെ ദുരനുഭവം വിവരിച്ച് സ്വന്തം ചോരയിൽ മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.

ഇതിനിടെ, വിദ്യാർഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ആരോപണവിധേയനായ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. രാജീവ് പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു.

ഗാസിയാബാദിലെ സ്‌കൂളിലെ 12 വയസ്സ് മുതൽ 15 വയസ്സ് വരെ പ്രായമുള്ള വിദ്യാർഥിനികളോട് പ്രിൻസിപ്പൽ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. വിവിധ കാര്യങ്ങൾ പറഞ്ഞ് വിദ്യാർഥിനികളെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷം പ്രിൻസിപ്പൽ പെൺകുട്ടികളുടെ ശരീരത്തിൽ മോശമായി സ്പർശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്.

ALSO READ- ഇത് സന്തോഷത്തിന്റെ കാര്യം; പാകിസ്താനി ജയിച്ചാൽ പോലും വലിയ സന്തോഷമുണ്ടാകും; സ്വർണം നേടിയ നീരജ് ചോപ്രയുടെ അമ്മയുടെ പ്രതികരണം വൈറൽ

വിദ്യാർത്ഥിനികൾ രക്ഷിതാക്കളെ അറിയിച്ചതിനെ തുടർന്ന് ഇവർ സ്‌കൂളിലെത്തി പ്രിൻസിപ്പാളിനെ കൈയ്യേറ്റം ചെയ്തിരുന്നു. ഇതോടെ സ്‌കൂളിൽ അതിക്രമിച്ചുകയറി മർദിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രിൻസിപ്പാൾ പോലീസിനെ സമീപിച്ചിരുന്നു.

തുടർന്ന് കേസെടുത്ത പോലീസ് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥിനികൾ കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പരാതിപ്പെട്ട വിദ്യാർഥിനികളെയും രക്ഷിതാക്കളെയും പോലീസ് സംഘം മണിക്കൂറുകളോളം കസ്റ്റഡിയിൽവെച്ചെന്നും കത്തിലുണ്ട്. ‘താങ്കളെ നേരിട്ടുകാണാൻ ഞങ്ങളെയും ഞങ്ങളുടെ രക്ഷിതാക്കളെയും അനുവദിക്കണം. ഞങ്ങളെല്ലാം താങ്കളുടെ പെൺമക്കളാണ്’-സ്വന്തം ചോരയിൽ വിദ്യാർഥികൾ എഴുതിയതിങ്ങനെ.

Exit mobile version