ഇത് സന്തോഷത്തിന്റെ കാര്യം; പാകിസ്താനി ജയിച്ചാൽ പോലും വലിയ സന്തോഷമുണ്ടാകും; സ്വർണം നേടിയ നീരജ് ചോപ്രയുടെ അമ്മയുടെ പ്രതികരണം വൈറൽ

ന്യൂഡൽഹി: ഇന്ത്യയ്ക്ക് വേണ്ടി ഒളിംപിക് സ്വർണത്തിന് പിന്നാലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി അഭിമാനമാവുകയാണ് ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ബുഡാപെസ്റ്റിൽ രണ്ടാം ത്രോയിൽ 88.17 മീറ്റർ ദൂരം കണ്ടെത്തിയാണ് യുവതാരം സ്വർണം നേടിയത്.
ഇന്ത്യയുടെ ലോകചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ആദ്യ സുവർണനേട്ടം ആണ് നീരജിന്റെത്. ഫൈനലിൽ ഒളിംപിക്‌സിൽ പോലെ തന്നെ നീരജിന് എതിരാളിയായി പാകിസ്താൻ താരം അർഷാദ് നദീം ഉണ്ടായിരുന്നു. 87.82 മീറ്റർ എറിഞ്ഞ് പാകിസ്താൻ താരം അർഷാദ് നദീം ബുഡാപെസ്റ്റിൽ വെള്ളി നേടി.

മത്സരശേഷം ഒന്നിച്ച് ആഘോഷിക്കുന്ന നീരജിന്റെയും അർഷാദ് നദീമിന്റെയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പാക് താരത്തെ മറികടന്ന് നീരജ് സ്വർണം നേടിയതിനെ കുറിച്ച് ചോദിച്ച ഒരു മാധ്യമ പ്രവർത്തകന് നീരജിന്റെ അമ്മ സരോജ് ദേവി നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്.

മകന്റെ വിജയത്തെ കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നകിനിടെയാണ് നീരജിന്റെ അമ്മ മാതൃകയായ മറുപടി പറഞ്ഞത്. പാകിസ്താൻ താരത്തെ മറികടന്ന് മകൻ നേടിയ വിജയത്തെ എങ്ങനെ കാണുന്നുവെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോടാണ് നീരജിൻരെ മാതാവ് പ്രതികരിച്ചത്.

ALSO READ- ‘വളരെയധികം ഭാഗ്യവതി’, ആദ്യ ഉംറ നിര്‍വഹിച്ച് രാഖി സാവന്ത്

”എല്ലാവരും മത്സരിക്കാനാണ് എത്തിയത്. ഒരാളല്ലെങ്കിൽ മറ്റൊരാൾ എന്തായാലും ജയിക്കും. അതുകൊണ്ട് പാകിസ്താനിയാണോ ഹരിയാണക്കാരനാണോ എന്ന ചോദ്യം അപ്രസക്തമാണ്. അത് സന്തോഷത്തിന്റെ കാര്യമാണ്. പാകിസ്താനി ജയിച്ചാൽ പോലും വലിയ സന്തോഷമുണ്ടാകും”, -എന്നാണ് സരോജ് ദേവിയുടെ മറുപടി. ഈ ഉത്തരം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാകുകയാണ്.

Exit mobile version