‘വളരെയധികം ഭാഗ്യവതി’, ആദ്യ ഉംറ നിര്‍വഹിച്ച് രാഖി സാവന്ത്

ബോളിവുഡ് നടിയും ബിഗ്ബോസ് താരവുമായ രാഖി സാവന്ത് ആദ്യ ഉംറ നിര്‍വഹിച്ചു. ആദില്‍ ഖാനുമായുള്ള വിവാഹ ശേഷം രാഖി തന്റെ പേര് ഫാത്തിമ എന്നാക്കി മാറ്റിയിരുന്നു.

രാഖി സഹോദരനായ വാഹിദ് അലി ഖാന്‍, ഭാര്യ ശായിസ്ത എന്നിവര്‍ക്കൊപ്പമാണ് മക്കയില്‍ എത്തിയത്. സോഷ്യല്‍മീഡിയയില്‍ സജീവമായ രാഖി മക്കയിലേക്ക് പോകുന്നതിന്റെയും അവിടെയുള്ള വിശേഷങ്ങളും എല്ലാം പങ്കുവച്ചിട്ടുണ്ട്.

also read: ആശ്വാസം, ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍, കുറഞ്ഞത് 200രൂപ

ആദ്യ ഉംറയ്ക്കായി മക്കയിലേക്ക് പോകുകയാണെന്നും അതില്‍ താന്‍ വളരെ അധികം സന്തോഷവതി ആണെന്നും രാഖി സോഷ്യല്‍ മീഡിയയിലെ വീഡിയോയില്‍ പറഞ്ഞിരുന്നു.

വളരെയധികം ഭാഗ്യവതിയാണ് താനെന്നും മക്കയില്‍ വച്ച് എല്ലാവര്‍ക്കും വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുമെന്നും രാഖി പറയുന്നുണ്ട്.

Exit mobile version