വനം വകുപ്പിന്റെ നിയമങ്ങള്‍ അംഗീകരിച്ച് പാമ്പുകളെ സുരക്ഷിതമായി പിടികൂടുമെന്ന് വാവ സുരേഷ്, ഒടുവില്‍ ലൈസന്‍സ് കിട്ടി!

തിരുവനന്തപുരം: വാവ സുരേഷിന് പാമ്പിനെ പിടിക്കാന്‍ ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ച് വനംവകുപ്പ്. വനം വകുപ്പിന്റെ നിയമങ്ങള്‍ അംഗീകരിച്ച് പാമ്പുകളെ സുരക്ഷിതമായി പിടികൂടാന്‍ സന്നദ്ധനാണെന്ന് അറിയിച്ചതോടെയാണ് വാവ സുരേഷിന് ലൈസന്‍സ് നല്‍കാന്‍ വനംവകുപ്പ് തീരുമാനിച്ചത്.

ഇതിനോടകം ആയിരക്കണക്കിനു പാമ്പുകളെയാണ് വാവസുരേഷ് പിടികൂടിയത്. വാവ സുരേഷ് അശാസ്ത്രീയമായ രീതിയിലാണ് പാമ്പ് പിടിക്കുന്നതെന്ന് ആരോപിച്ചായിരുന്നു ഇത്രയുംനാള്‍ ലൈസന്‍സ് നല്‍കാന്‍ വനം വകുപ്പിലെ ഒരുവിഭാഗം തടസം നിന്നത്.

also read: മദ്യലഹരിയില്‍ ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോള്‍ ചെയ്തു, പിന്നാലെ ജീവനൊടുക്കി 38കാരന്‍

തന്നെ പാമ്പുപിടിക്കാന്‍ വനം വകുപ്പ് അരിപ്പ ട്രെയിനിംഗ് സെന്റര്‍ ഡയറക്ടര്‍ അന്‍വറിന്റെ നേതൃത്വത്തില്‍ അനുവദിക്കുന്നില്ലെന്ന് കാട്ടി നിയമസഭ പെറ്റിഷന്‍ കമ്മിറ്റിക്ക് വാവ സുരേഷ് പരാതി നല്‍കിയിരുന്നു. ഇതില്‍ ഹീയറിംഗ് നടത്താന്‍ കൂടിയ യോഗത്തിലാണ് തീരുമാനമായത്.

താന്‍ വനം വകുപ്പിന്റെ നിയമങ്ങള്‍ അംഗീകരിച്ച് പാമ്പുകളെ സുരക്ഷിതമായി പിടികൂടാന്‍ സന്നദ്ധനാണെന്ന് സുരേഷ് അറിയിച്ചതോടെ ലൈസന്‍സിനായി വനം വകുപ്പിന് അപേക്ഷ നല്‍കാന്‍ പെറ്റിഷന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡി ജയപ്രസാദ് അപേക്ഷ അംഗീകരിക്കുകയും ചെയ്തു.

also read: സമരഭൂവിലെ ചെന്താരകത്തിന് നൂറ് വയസ്സ്: അശരണര്‍ക്ക് ആശ്രയവെളിച്ചം വിതറി, ജീവിതത്തെ കര്‍മ്മം കൊണ്ട് ജയിച്ചവന് കാലം നല്‍കിയ പേര് വിഎസ്

പാമ്പുകളെ പിടികൂടാനുള്ള ലൈസന്‍സ് വനം വകുപ്പ് ആസ്ഥാനത്തുനിന്ന് ഉടന്‍ കൈമാറും. പാമ്പ് പിടിക്കുന്നതിലും അവയെ കൈകാര്യം ചെയ്യുന്നതിലും വാവ സുരേഷിനുള്ള വര്‍ഷങ്ങള്‍ നീണ്ട വൈദഗ്ദ്ധ്യം പരിഗണിച്ചാണ് തീരുമാനം.

Exit mobile version