‘എല്ലാവരുടെയും പ്രാർഥനയ്ക്ക് നന്ദി’; ബാബു തിരികെയെത്തുന്നത് കാത്ത് മലയടിവാരത്തിൽ ഉറങ്ങാതെ കാത്തിരുന്ന് ഉമ്മ; സന്തോഷവാർത്ത തേടിയെത്തി

പാലക്കാട്: പാലക്കാട് മലമ്പുഴയിലെ പാറയിടുക്കിൽ 43 മണിക്കൂറിലധികമായി കുടുങ്ങി കിടക്കുന്ന ബാബുവിനെ സുരക്ഷിതനായി തിരികെ എത്തിക്കുകയാണ്. ഭക്ഷണവും മരുന്നും നൽകി ബാബുവിനെ ബെൽറ്റ് ധരിപ്പിച്ച് മുകളിലേക്ക് എത്തിക്കുകയാണ് രക്ഷാപ്രവർത്തനത്തിന് എത്തിയ സംഘം. സുരക്ഷാബെൽറ്റും ഹെൽമെറ്റും ധരിച്ചാണ് രക്ഷാപ്രവർത്തനം. ഹെലികോപ്റ്ററിലാണ് താഴെ എത്തിച്ചത്.

അതേസമയം, മകന്റെ തിരിച്ചുവരവ് കാത്ത് ഇത്രയും മണിക്കൂറുകളായി മലയടിവാരത്തിൽ കാത്തിരിക്കുകയായിരുന്നു ബാബുവിന്റെ മാതാവ്. മലയിടുക്കിൽ കുടുങ്ങിയ മകൻ സുരക്ഷിതനായി തിരികെ എത്തുന്നതിനായി രണ്ട് ദിവസമായി മലയുടെ പരിസരത്ത് ഉറങ്ങാതെ കാത്തിരിക്കുകയാണ് ഈ ഉമ്മ. എല്ലാവരുടെയും പ്രാർഥന കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ബാബുവിന്റെ ഉമ്മ പറഞ്ഞു.

ALSO READ- കേരളത്തിന് ആശ്വാസം; ബാബുവിനെ സുരക്ഷിതമായി മുകളിലേയ്ക്ക് എത്തിച്ചു, അതിസാഹസിക രക്ഷാദൗത്യം റോപ്പിന്റെ സഹായത്തോടെ, ഇന്ത്യന്‍ ആര്‍മിക്ക് ബിഗ് സല്യൂട്ട്

ബാബുവിനെ രക്ഷിക്കുന്നതിനായി എല്ലാവരുടെയും പ്രാർഥനയിൽ സന്തോഷമെന്നും എല്ലാവരുടെയും പ്രാർഥനയ്ക്ക് നന്ദിയെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. ബാബുവുമായി ഫോണിൽ സംസാരിച്ചിരുന്നു. കാലിൽ ചെറിയ മുറിവുണ്ടെന്ന് പറഞ്ഞതായും അവർ പറഞ്ഞു. ഫോൺ ചാർജ് തീർന്ന് സ്വിച്ച് ഓഫ് ആയി. പിന്നെ സംസാരിക്കാനായിട്ടില്ലെന്ന് ബന്ധുക്കളും കൂട്ടിച്ചേർത്തു.

രക്ഷാദൗത്യത്തിന് 30 അംഗ സംഘമാണ് രംഗത്തുള്ളത്. രണ്ട് സംഘമായാണ് ഇവർ പ്രവർത്തിക്കുന്നത്. രണ്ട് ഡോക്ടർമാരും ഫോറസ്റ്റ് വാച്ചർമാരും സംഘത്തിലുണ്ട്. കേണൽ ശേഖർ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മലയാളിയായ ലഫ്.കേണൽ ഹേമന്ത് രാജും ടീമിലുണ്ട്. മലമുകളിൽ തമ്പടിച്ച ശേഷമാണ് ബാബുവിനെ രക്ഷിക്കുന്നതിനു വേണ്ടി കരസേനാ ഉദ്യോഗസ്ഥർ ദൗത്യം ആരംഭിച്ചത്. താഴെ ബാബുവിനെ കാത്ത് ഡോക്ടർ അടക്കം ഒരു വൈദ്യ സംഘവും കാത്തുനിൽക്കുന്നുണ്ട്. പ്രാഥമിക ശുശ്രൂഷ നൽകിയതിന് ശേഷം തുടർന്നുള്ള വൈദ്യസഹായം ഇവർ നൽകും. ബാബുവിനെ താഴെ എത്തിച്ചാലുടൻ ജില്ലാ ആശുപത്രിയിലേക്കു മാറ്റും. ഇതിനായി ആശുപത്രിയിലും പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി.

ALSO READ- സ്ത്രീകൾ കുട്ടികളെ ഉണ്ടാക്കുന്ന മെഷീനോ..? ചാവറ മാട്രിമോണിയുടെ പരസ്യത്തിനെതിരെ രൂക്ഷവിമർശനം, വീഡിയോ

കരസേനയുടെ രണ്ട് യൂണിറ്റുകൾ സംഭവസ്ഥലത്തുണ്ടെന്നും രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സൂലൂരിൽനിന്നും ബംഗളൂരുവിൽനിന്നുമുള്ള കരസേനാംഗങ്ങൾ രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടതനുസരിച്ചാണ് സേനയെത്തിയത്.

ലഫ്. കേണൽ ഹേമന്ദ്രാജിന്റെ നേതൃത്വത്തിൽ ഒമ്പതുപേരടങ്ങിയ സംഘമാണ് സൂലൂരിൽനിന്നെത്തിയത്. തുടർന്ന്, കളക്ടർ മൃൺമയി ജോഷിയുമായും ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥുമായും ചർച്ച നടത്തിയശേഷം നാട്ടുകാരിൽ ചിലരെ ഒപ്പം കൂട്ടി കരസേനാംഗങ്ങൾ മലകയറുകയായിരുന്നു.

Exit mobile version