സ്ത്രീകൾ കുട്ടികളെ ഉണ്ടാക്കുന്ന മെഷീനോ..? ചാവറ മാട്രിമോണിയുടെ പരസ്യത്തിനെതിരെ രൂക്ഷവിമർശനം, വീഡിയോ

Chavara Matrimony | Bignewslive

‘ഇഷ്ടക്കേടുകൾ ഇഷ്ടങ്ങളായി മാറുന്നു, ചേരുന്ന ജീവിത പങ്കാളിയെ കിട്ടുമ്പോൾ’ എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ചാവറ മാട്രിമോണിയുടെ പരസ്യത്തിനെതിരെ രൂക്ഷവിമർശനം. വിവാഹവും കുട്ടികളും വേണ്ടെന്ന് സ്വയം തീരുമാനിച്ച ഒരു സ്ത്രീ ചാവറ മാട്രിമോണിയിലൂടെ പങ്കാളിയെ കണ്ടെത്തിയാൽ ജീവിതത്തിൽ മാറ്റം വരുമെന്നാണ് പരസ്യം പറയുന്നത്.

കലാകാരിയായ, കുട്ടികളെയും വിവാഹത്തെയും ഇഷ്ടപ്പെടാത്ത സാറാ എന്ന യുവതി, ചാവറ മാട്രിമോണിയിലൂടെ ജീവിത പങ്കാളിയെ കണ്ടെത്തുന്നതോടെ തന്റെ വ്യക്തിപരമായ താത്പര്യങ്ങൾ വേണ്ടെന്ന് വെച്ച് പുതിയൊരു ജീവിതം തുടങ്ങുകയാണ്.

കുട്ടികൾ വേണ്ടെന്ന തീരുമാനത്തിൽ നിന്ന സാറ, വിവാഹത്തിന് ശേഷം മൂന്ന് കുട്ടികൾക്കും ഭർത്താവിനും ഒപ്പം ഗർഭിണിയായി സന്തോഷത്തോടെ കഴിയുന്നതാണ് പരസ്യത്തിലുള്ളത്.

പരസ്യം സ്ത്രീ വിരുദ്ധമാണെന്നും വ്യക്തി സ്വാതന്ത്ര്യത്തിനെതിരെയാണെന്നും ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉയർന്നത്. സ്ത്രീകളുടെ തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തെ പരിഗണിക്കാതെയാണ് പരസ്യമെന്ന് വിമർശകർ ചൂണ്ടിക്കാണിച്ചു.

‘എന്റെ മകൻ ഒരുതുള്ളി വെള്ളംകുടിച്ചിട്ട് നേരത്തോടുനേരം പിന്നിട്ടു, അവൻ എന്തുചെയ്യുന്നുണ്ടാവുമോ എന്തോ… അപകടമൊന്നും വരുത്തരുതേ’ മനമുരുകി പ്രാർത്ഥനയോടെ അമ്മ റഷീദ

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘സാറാസ്’ എന്ന അന്ന ബെൻ ചിത്രത്തിനെതിരയാണോ ചാവറ മാട്രിമോണിയുടെ പരസ്യമെന്നും ചോദ്യമുയരുന്നുണ്ട്. സംവിധായകനും ഡബ്ബിങ്ങ് ആർട്ടിസ്റ്റുമായ ജിസ് ജോയിയാണ് പരസ്യം സംവിധാനം ചെയ്തിരിക്കുന്നത്. പരസ്യത്തിന് ശബ്ദം നൽകിയിരിക്കുന്നതും ജിസ് ജോയിയാണ്.

Exit mobile version