‘എന്റെ മകൻ ഒരുതുള്ളി വെള്ളംകുടിച്ചിട്ട് നേരത്തോടുനേരം പിന്നിട്ടു, അവൻ എന്തുചെയ്യുന്നുണ്ടാവുമോ എന്തോ… അപകടമൊന്നും വരുത്തരുതേ’ മനമുരുകി പ്രാർത്ഥനയോടെ അമ്മ റഷീദ

പാലക്കാട് : മലയിടുക്കിൽ കുടുങ്ങിയ തന്റെ മകൻ ജീവനോടെ തിരികെ വരണമോ എന്ന കണ്ണീർ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ബാബുവിന്റെ ഉമ്മ റഷീദ. ‘എന്റെ മകൻ ഒരുതുള്ളി വെള്ളംകുടിച്ചിട്ട് നേരത്തോടുനേരം പിന്നിട്ടു. അവൻ എന്തുചെയ്യുന്നുണ്ടാവുമോ എന്തോ. അപകടമൊന്നും വരുത്തരുതേ’ എന്ന് നിറകണ്ണുകളോടെ പ്രാർത്ഥിക്കുകയാണ് അവർ.


ചൊവ്വാഴ്ച വൈകുന്നേരം വരെയും പ്രതീക്ഷയോടെ, പ്രാർഥനയോടെ മലമുകളിലേക്ക് തന്നെ നോക്കിയിരുന്നു തന്റെ മകന് വേണ്ടി. മലമ്പുഴ ചെറാട് കൂർമ്പാച്ചിമലയുടെ മുകളിൽ അപകടത്തിൽപ്പെട്ട ബാബുവിന്റെ ഉമ്മ റഷീദ മകന്റെ വിവരമറിയാനുള്ള ആധിയോടെ ചൊവ്വാഴ്ച പകൽമുഴുവൻ മലയടിവാരത്തിൽ കാത്തിരുന്നു. ഒടുവിൽ, കളക്ടർ മൃൺമയിജോഷിയുടെ അഭ്യർഥനപ്രകാരമാണ് അവർ വീട്ടിലേയ്ക്ക് മടങ്ങിയത്.

ഈ രാത്രി കൂടി അതിജീവിക്കാന്‍ സാധിക്കണേ! രക്ഷാദൗത്യത്തിനായി ആര്‍മിസംഘം, ടീമില്‍ എവറസ്റ്റ് കീഴടക്കിയവരും, ബാബുവിന് വേണ്ടി പ്രാര്‍ഥനയോടെ നാട്

‘ബാബു മലയിൽക്കുടുങ്ങിയ വിവരം തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അറിഞ്ഞത്. അവൻ വീട്ടിലേക്ക് ഫോണിൽവിളിച്ച് പറയുകയായിരുന്നു. ഞാൻ വിഷമംകൊണ്ട് കരഞ്ഞപ്പോൾ, എന്തിനാണ് കരയുന്നതെന്ന് ചോദിച്ച് അവൻ ദേഷ്യപ്പെട്ടു. പിന്നെ, കുഴപ്പമൊന്നും ഇല്ലെന്നുപറഞ്ഞ് ഫോൺവെച്ചു. വൈകീട്ട് ഏഴരവരെയും വിളിച്ചിരുന്നെങ്കിലും പിന്നീട് ഫോൺ കിട്ടാതായി’ -റഷീദ പറയുന്നു. ഹെലിക്കോപ്റ്റർ രക്ഷാപ്രവർത്തനത്തിനിടെ അവൻ ഷർട്ടൂരി വീശിക്കാണിച്ചതായി പോലീസുകാർ പറയുന്നു.

ജീവനുണ്ടെന്ന് അറിയുന്നത് ആശ്വാസമാണ്. അവൻ എന്തിനാണ് മലയിലേക്ക് പോയതെന്ന് അറിയില്ല. എന്തിന് പോയതാണെങ്കിലും ആരോടും പറയാതെ പോയത് തെറ്റാണ്. പക്ഷേ, എനിക്കെന്റെ മകനെ തിരിച്ചുകിട്ടിയേപറ്റൂ. ഒരുനാട് മുഴുവൻ രക്ഷാപ്രവർത്തനത്തിന് കൂടെയുണ്ടെന്ന് അറിയുന്നതിൽ സന്തോഷം -റഷീദ കൂട്ടിച്ചേർത്തു.

Exit mobile version