ചങ്ങനാശ്ശേരി എംസി റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

Bike accident | Bignewslive

ചങ്ങനാശ്ശേരി: ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. എം.സി. റോഡിൽ എസ്.ബി. കോളേജിനു സമീപമാണ് അപകടം നടന്നത്. ചങ്ങനാശ്ശേരി പുഴവാത് ഹിദായത്തുനഗറിൽ പള്ളിവീട്ടിൽ ഷാനവാസിന്റെ ഏകമകൻ അജ്മൽ (27) ചങ്ങനാശ്ശേരി മാർക്കറ്റ് ഉള്ളാഹയിൽ രാജുവിന്റെ മകൻ അലക്സ്(26), വാഴപ്പള്ളി മതുമൂല കണിയാംപറമ്പിൽ രമേശിന്റെ മകൻ രുദ്രാക്ഷ്(20) എന്നിവരാണ് മരിച്ചത്.

ഇവരോടൊപ്പമുണ്ടായിരുന്ന കാരാപ്പുഴശ്ശേരി ഷിന്റോ(23) സാരമായ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി 9.45ഓടെയായിരുന്നു അപകടം. എതിർദിശയിൽവന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

ക്യാന്‍സറിനെ പ്രണയിച്ചവന്‍! ‘അത്രയധികം വേദനയിലും അവന്‍ എഴുതിയത് മറ്റുള്ളവരുടെ വേദന കുറയ്ക്കാനായിരുന്നു’; നന്ദുമഹാദേവയെ കുറിച്ച് ഓര്‍മ്മക്കുറിപ്പ്

അപകടം നടന്നയുടനെ മൂന്നുപേരെയും സംഭവസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Exit mobile version