ക്യാന്‍സറിനെ പ്രണയിച്ചവന്‍! ‘അത്രയധികം വേദനയിലും അവന്‍ എഴുതിയത് മറ്റുള്ളവരുടെ വേദന കുറയ്ക്കാനായിരുന്നു’; നന്ദുമഹാദേവയെ കുറിച്ച് ഓര്‍മ്മക്കുറിപ്പ്

ഫെബ്രുവരി നാല് അന്താരാഷ്ട്ര അര്‍ബുദ ദിനമാണ്. നിരവധി പേര്‍ക്ക് പ്രചോദനം പകര്‍ന്ന് അര്‍ബുദത്തോട് പൊരുതി ജീവിക്കുന്നവരും എന്നും പ്രകാശം പരത്തുന്ന നക്ഷത്രങ്ങളായവരും ഏറെയുണ്ട്. അതിലെ ഒരു നക്ഷത്രമാണ് നന്ദു മഹാദേവ. മരണക്കിടക്കയില്‍ കിടക്കുമ്പോഴും ആയിരങ്ങളുടെ ജീവിതത്തിന് വെളിച്ചം പകര്‍ന്നാണ് നന്ദു കടന്നുപോയത്.

ഓരോ അര്‍ബുദ ദിനം കടന്നുപോവുമ്പോഴും നന്ദുവിന്റെ അത്ര മനസ്സുകള്‍ കീഴ്‌പ്പെടുത്തിയൊരാള്‍ ഉണ്ടായിട്ടില്ല. ഇത്തവണയും നന്ദു ഓര്‍മ്മകളില്‍ നിറയുകയാണ്. നന്ദുവിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് രേവതി രൂപേഷ് എന്ന യുവതി.

ഇന്നും നന്ദുവിനെ ആരും മറന്നിട്ടില്ല. ഇപ്പോഴിതാ കാന്‍സറിനെ പ്രണയിച്ചവന്‍. നന്ദു വിന്റെ ശരീരത്തില്‍ ക്യാന്‍സര്‍ സ്പര്‍ശിക്കാത്ത ഒരു ഭാഗം പോലും ഉണ്ടായിരുന്നില്ല. അത്രയധികം
ഇന്നും നന്ദുവിനെ ആരും മറന്നിട്ടില്ല. ഇപ്പോഴിതാ കാന്‍സറിനെ പ്രണയിച്ചവന്‍. നന്ദുവിന്റെ ശരീരത്തില്‍ ക്യാന്‍സര്‍ സ്പര്‍ശിക്കാത്ത ഒരു ഭാഗം പോലും ഉണ്ടായിരുന്നില്ല. അത്രയധികം വേദനയിലും അവന്‍ എഴുതിയത് ക്യാന്‍സര്‍ വന്ന അവന്റെ പോലെ വേദന അനുഭവിക്കുന്ന ആളുകള്‍ക്ക് വേണ്ടിയായിരുന്നുവെന്ന് രേവതി കുറിയ്ക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

World Cancer day February 4

കാന്‍സറിനെ പ്രണയിച്ചവന്‍. നന്ദുവിന്റെ ശരീരത്തില്‍ ക്യാന്‍സര്‍ സ്പര്‍ശിക്കാത്ത ഒരു ഭാഗം പോലും ഉണ്ടായിരുന്നില്ല. അത്രയധികം വേദനയിലും അവന്‍ എഴുതിയത് ക്യാന്‍സര്‍ വന്ന അവന്റെ പോലെ വേദന അനുഭവിക്കുന്ന ആളുകള്‍ക്ക് വേണ്ടിയായിരുന്നു… അവന്റെ ഓരോ എഴുത്തു കൊണ്ടും ആത്മവിശ്വാസം നേടിയവര്‍ അത്രയധികം ആയിരുന്നു… എന്തിന് രോഗം വരാത്ത സാധാരണ ആളുകള്‍ക്ക് പോലും പ്രചോദനമായിരുന്നു അവന്റെ ഓരോ പോസ്റ്റുകളും…. നിന്റെ മുന്നില്‍ ആ രോഗം പോലും തൊഴുതു നിന്നിട്ടുണ്ട് നന്ദു…. നിന്നെ ഓര്‍ക്കാതെ എങ്ങനെ ഈ ദിവസം കടന്നുപോകാന്‍.

മകന്‍ ആകാന്‍ ഗര്‍ഭം ധരിക്കണമെന്ന് ഇല്ലല്ലോ… ഞാന്‍ മനസ്സുകൊണ്ട് ഗര്‍ഭം ധരിച്ച് എന്റെ മകനായ എന്റെ പ്രിയ കുഞ്ഞ്… ക്യാന്‍സറിനെ പ്രണയിക്കാന്‍ പഠിപ്പിച്ചവന്‍.. നന്ദുവടക്കം എന്റെ മുന്നില്‍ കൂടെ കടന്നു പോയ എത്ര പേര്‍ എന്റെ കൈയില്‍ കിടന്നു മരിച്ച ആര്യ, പ്രിയപ്പെട്ട സുഹൃത്തിന്റെ മകള്‍ അമ്മു…. അണയാത്ത തിരിനാളങ്ങള്‍ ആയി ഹൃദയത്തിലിപ്പോഴും….നന്ദുവിന്റെ അനിയന്‍ എടുത്ത എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം..

Exit mobile version