14കാരിയെ പീഡിപ്പിച്ച് തലയ്ക്കടിച്ചുകൊന്നു; സ്വർണം കവരാൻ വയോധികയെയും കൊലപ്പെടുത്തി; പ്രതിയായ മകന് കൂട്ടുനിന്ന് അമ്മ; അറസ്റ്റ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് വയോധികയെ കൊന്ന് വീടിന്റെ മച്ചിലൊളിപ്പിച്ച കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ അമ്മയും മകനും മുമ്പ് ചെയ്ത കൊലപാതകവും പോലീസ് തിരിച്ചറിഞ്ഞു. ഒരു വർഷം മുമ്പ് പ്രതികൾ മറ്റൊരു കൊലപാതകവും നടത്തിയിരുന്നെന്ന് വിശദമായ ചോദ്യം ചെയ്യലിലാണ് പോലീസ് സ്ഥിരീകരിച്ചത്

2020 ഡിസംബറിൽ മരിച്ച പതിനാലുകാരിയുടെ മരണമാണ് കൊലപാതകമെന്ന് പോലീസ് കണ്ടെത്തിയത്. പീഡനവിവരം പുറത്തുപറയാതിരിക്കാൻ തലയ്ക്കടിച്ച് കൊന്നതെന്ന് പ്രതികളായ അമ്മയും മകനും സമ്മതിച്ചതായി പോലീസ് അറിയിച്ചു.

സ്വർണാഭരണങ്ങൾ മോഷ്ടിക്കാനായി വിഴിഞ്ഞം മുല്ലൂരിലെ 71 കാരിയായ ശാന്താകുമാരിയെ സമീപത്തെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന റഫീഖാ ബീവിയും മകൻ ഷെഫീഖും സുഹൃത്ത് അൽ അമീനും ചേർന്ന് ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആ കേസിന്റെ അന്വേഷണത്തിനിടെയാണ് ഒരു വർഷമായി തെളിയാതിരുന്ന കൊലക്കേസിനും ഉത്തരമായത്.

2020 ഡിസംബർ 13ന് കോവളത്തിനടുത്ത് പനങ്ങാട് പതിനാലുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. മരിച്ച പെൺകുട്ടിയുടെ വീടിന് സമീപമാണ് റഫീഖാ ബീവിയും മകൻ ഷെഫീഖും വാടകയ്ക്ക് താമസിച്ചിരുന്നത്. കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്ന ഷെഫീഖ് വിവരം പുറത്തറിയാതിരിക്കാനായി തലക്ക് അടിച്ചും ശ്വാസം മുട്ടിച്ചും കൊല്ലുകയായിരുന്നു.

Also Read-അപകീർത്തിപ്പെടുത്തുന്ന യൂട്യൂബ് വീഡിയോ നീക്കം ചെയ്യണം; അയൽവാസിക്ക് എതിരെ കോടതിയെ സമീപിച്ച് സൽമാൻ ഖാൻ

സംഭവസമയത്ത് പെൺകുട്ടിയെ എടുത്ത് വളർത്തിയിരുന്ന രക്ഷിതാക്കൾ സ്ഥലത്തില്ലായിരുന്നു. തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിന് ഉൾപ്പൈട നേതൃത്വം നൽകിയത് പ്രതികൾ തന്നെയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളാണ് കൊല നടത്തിയതെന്ന് സംശയിക്കുന്നതായി മൊഴി നൽകി അന്വേഷണം വഴിതിരിച്ചുവിടുകയും ചെയ്തു.

Also Read-നടൻ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു; ആരോഗ്യപരിശോധന നടത്തി

ഇതോടെ ദിവസങ്ങളോളം പോലീസ് അവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഒടുവിലിപ്പോൾ ശാന്തകുമാരിയെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലെടുത്ത പ്രതികളെ വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലെ ചോദ്യം ചെയ്തതോടെയാണ് കുറ്റം ഏറ്റുപറഞ്ഞത്.

Exit mobile version