കോവിഡ് നിയന്ത്രണമെന്ന്, കേരളത്തിൽ നിന്നെത്തിയ കെഎസ്ആർടിസി ബസുകൾ അതിർത്തിയിൽ തടഞ്ഞ് കർണാടക

മാക്കൂട്ടം: കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ കേരളത്തിൽ നിന്ന് വന്ന കെഎസ്ആർടിസി ബസുകൾ തടഞ്ഞ് കർണാടകയുടെ വിചിത്ര നടപടി. കേരള-കർണാടക അതിർത്തിയായ മാക്കൂട്ടത്താണ് കർണാടക അധികൃതർ ബസുകൾ തടഞ്ഞിട്ടത്.

കോവിഡ് നിയന്ത്രണങ്ങൾ കാരണം പറഞ്ഞാണ് ഉദ്യോഗസ്ഥരുടെ നടപടിയെന്ന് യാത്രക്കാർ പറഞ്ഞു. ബസുകൾ തടഞ്ഞതോടെ നിരവധി യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്. എന്നാൽ, വാഹനങ്ങൾ കടത്തി വിടാനാകില്ലെന്നാണ് കർണാടക അറിയിച്ചിരിക്കുന്നത്.

Exit mobile version