ആര്‍സി ബ്രിഗേഡ് വാട്സ്ആപ്പ് ഗ്രൂപ്പുമായി ബന്ധമില്ല: വിശദീകരണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചാല്‍ കലാപത്തിന് ആഹ്വാനം ചെയ്ത ‘ആര്‍സി ബ്രിഗേഡ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പുമായി ബന്ധമില്ലെന്ന് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ ഓഫിസാണ് വിശദീകരണം നല്‍കിയത്.

ചെന്നിത്തലയുടെ അറിവോടെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പും പ്രവര്‍ത്തിക്കുന്നില്ല. വിവാദങ്ങള്‍ക്ക് പിന്നില്‍ ബോധപൂര്‍വ്വം വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ചെന്നിത്തലയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഡിസിസി പട്ടിക ഇറങ്ങിയാലുടന്‍ ശക്തമായ പ്രതിഷേധം നടത്താന്‍ ആഹ്വാനം ചെയ്യുന്ന ചെന്നിത്തല അനുകൂലികളുടെ വാട്സ്ആപ്പ് ചാറ്റ് പുറത്തു വന്നതിനു പിന്നാലെയാണ് വിശദീകരണം. അന്‍വര്‍ സാദത്ത് എംഎല്‍എ തുടങ്ങി രമേശ്
ചെന്നിത്തലയുടെ മകന്‍ രോഹിത് ചെന്നിത്തല വരെ ആര്‍സി ബ്രിഗേഡ് എന്ന ഈ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഉണ്ട്

Exit mobile version