കുതിച്ചുപായുന്ന രാഹുൽ ഗാന്ധിക്കൊപ്പം ഓടിയെത്താൻ വല്ലാതെ കഷ്ടപ്പെടുന്നുവെന്ന് രമേശ് ചെന്നിത്തല; നടപ്പ് കഴിഞ്ഞാൽ യോഗ പ്രയോജനം ചെയ്യുമെന്ന് പ്രവർത്തകർക്ക് ‘ടിപ്‌സ്’

Ramesh chennithala | Bignewslive

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധിയുടെ പദയാത്രയ്ക്ക് പലഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോൾ രാഹുൽ ഗാന്ധിക്കൊപ്പം പദയാത്രയിൽ പങ്കെടുത്ത് കിലോമീറ്ററുകൾ സഞ്ചരിച്ച പ്രവർത്തകർക്ക് ക്ഷീണം അകറ്റാനുള്ള ടിപ്‌സുമായി രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് എംഎൽഎ രമേശ് ചെന്നിത്തല.

ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു: അനാഥരായ പറക്കമുറ്റാത്ത കുട്ടികള്‍ക്ക് കൈത്താങ്ങായി മന്ത്രി വീണാ ജോര്‍ജ്

കുതിച്ചുപായുന്ന രാഹുൽ ഗാന്ധിക്കൊപ്പം ഓടിയെത്താൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറയുന്നു. ‘ ജോഡോ യാത്രയ്ക്ക് യോഗ പ്രയോജനം ചെയ്യും. നടപ്പ് കഴിഞ്ഞാൽ മസിൽ റിലാക്സെഷന് വേണ്ടി യോഗ സഹായിക്കും. ഒന്ന് രണ്ട് യോഗ പോസുകൾ ചെയ്താൽ മതി. അത് എനിക്ക് അനുഭവമുള്ളത് കൊണ്ട് പറഞ്ഞതാണ്.

ഒരുപാട് പദയാത്രകൾ നടത്തിയിട്ടുണ്ട്. പക്ഷെ രാഹുലിനൊപ്പമുള്ള നടത്തം അൽപ്പം ടാസ്‌കാണ്. അദ്ദേഹം ഭയങ്കര സ്പീഡാണ്. സ്പീഡ് കുറയ്ക്കാൻ ഞങ്ങൾ പറഞ്ഞിട്ടും അദ്ദേഹം അത് കുറയ്ക്കുന്നില്ല’- രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, വി ടി ബൽറാമും പിസി വിഷ്ണുനാഥും ചെന്നിത്തലയ്ക്കൊപ്പം യോഗയിൽ ചേർന്നു.

Exit mobile version