ദേശീയ കാഴ്ചപ്പാടുള്ള ചിന്തകള്‍ നിറഞ്ഞ വ്യക്തിത്വം, സിനിമാ സംവിധാന രംഗത്ത് ശോഭിച്ച പ്രതിഭ, ബിഗ്‌ബോസ് ജേതാവ് അഖില്‍ മാരാറിന് അഭിനന്ദനങ്ങളുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ടെലിവിഷന്‍ റിയാലിറ്റി ഷോയായ ബിഗ്‌ബോസ് മലയാളം സീസണ്‍ 5 ന്റെ കപ്പ് അഖില്‍ മാരാരാണ് സ്വന്തമാക്കിയത്. ഇപ്പോഴിതാ അഖിലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല.

ഏഷ്യാനെറ്റ് ബിഗ് ബോസ് ജേതാവ് അഖില്‍ മാരാര്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. ദേശീയ കാഴ്ചപ്പാടുള്ള ചിന്തകളും സംഭാഷണങ്ങളും വേണ്ടുവോളം നിറഞ്ഞ വ്യക്തിത്വം, കലാ സാംസ്‌കാരിക മേഖലയിലും തന്റെതായ വ്യക്തിമുദ്രയോടെ സിനിമാ സംവിധാന രംഗത്തും ശോഭിച്ച പ്രതിഭയാണ് അഖിലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അഖിലിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചുകൊണ്ടായിരുന്നു രമേശ് ചെന്നിത്തലയുടെ പോസ്റ്റ്. കഴിഞ്ഞ ദിവസമായിരുന്നു ബിഗ്‌ബോസ് മലയാളം സീസണ്‍ 5ന്റെ ഗ്രാന്‍ഡ് ഫിനാലെ. 50 ലക്ഷം രൂപ ക്യാഷ് പ്രൈസും, മാരുതി സുസുക്കിയുടെ പുതിയ എസ്.യു.വിയുമാണ് അഖില്‍ നേടിയത്.

also read: വിവാഹം കഴിഞ്ഞ് 15 ദിവസം മാത്രം: നവവധു ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍

റെനീഷയാണ് രണ്ടാം സ്ഥാനത്ത്. ഇതുവരെ ഈ സീസണില്‍ ബിഗ്‌ബോസില്‍ വന്നുപോയ എല്ലാ മത്സരാര്‍ത്ഥികളും ബിഗ്‌ബോസ് മലയാളം സീസണില്‍ എത്തിയിരുന്നു.

Exit mobile version