കാറിന് മുകളില്‍ കപ്പുമായി അഖില്‍ മാരാര്‍, ഒരുനോക്ക് കാണാന്‍ തടിച്ചുകൂടിയത് ആയിരങ്ങള്‍, ബിഗ് ബോസ് വിജയിക്ക് ജന്മനാട്ടില്‍ ഗംഭീര വരവേല്‍പ്പ്

മലയാള ടെലിവിഷന്‍ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിന്റെ ടൈറ്റില്‍ വിന്നര്‍ അഖില്‍ മാരാര്‍ക്ക് ജന്മാനാട്ടില്‍ ഗംഭീര വരവേല്‍പ്. കൊല്ലം കൊട്ടാരക്കരയില്‍ തുറന്ന കാറിന് മുകളില്‍ കപ്പുമായി എത്തി അഭിസംബോധന ചെയ്യുന്ന അഖിലിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

അഖില്‍ മാരാരെ കാണാന്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. അഖില്‍ സഞ്ചരിച്ച കാറിന് പിന്നാലെ ഓടുന്ന ആരാധകരെയും നാട്ടുകാരെയും വീഡിയോയില്‍ കാണാം.

also read; ഡ്രൈവര്‍മാര്‍ കാറില്‍ ഉറങ്ങേണ്ട: ഹോട്ടലില്‍ വിശ്രമ മുറിയൊരുക്കണം; ഉത്തരവിറക്കി തമിഴ്‌നാട് സര്‍ക്കാര്‍

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അഖില്‍ മാരാര്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. അവിടെയും വലിയ ആരാധക കൂട്ടം ആണ് അഖിലിനെ കാണാന്‍ തടിച്ച് കൂടിയത്.

also read: വരും മണിക്കൂറില്‍ അതിതീവ്ര മഴ, രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ഇതിന്‌ശേഷം നേരെ നടന്‍ ജോജു ജോര്‍ജിനെ കാണാന്‍ പോയി. ഒരു സിനിമയുടെ കാര്യം സംസാരിക്കാന്‍ വന്നതാണെന്നും ജോജു അഞ്ചാം തീയതി യുകെയിലേക്ക് പോകുമെന്നും അഖില്‍ അവിടെയെത്തിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

Exit mobile version