ദേശീയ കാഴ്ചപ്പാടുള്ള ചിന്തകളും സംഭാഷണങ്ങളും നിറഞ്ഞ വ്യക്തിത്വം: അഖില്‍ മാരാരെ അഭിനന്ദിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബിഗ്‌ ബോസ് മലയാളം സീസണ്‍ 5ല്‍ വിജയിയായ അഖില്‍ മാരാരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഖില്‍ മാരാര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് രമേശ് ചെന്നിത്തലയുടെ അഭിനന്ദനം.

50 ലക്ഷം രൂപ ക്യാഷ് പ്രൈസും, മാരുതി സുസുക്കിയുടെ പുതിയ എസ്‌യുവിയുമാണ് അഖില്‍ നേടിയത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ സൃഷ്ടിച്ച മത്സരാര്‍ത്ഥിയാണ് അഖില്‍ മാരാര്‍.

ദേശീയ കാഴ്ചപ്പാടുള്ള ചിന്തകളും സംഭാഷണങ്ങളും വേണ്ടുവോളം നിറഞ്ഞ വ്യക്തിത്വം, കലാ സാംസ്‌കാരിക മേഖലയിലും തന്റേതായ വ്യക്തിമുദ്രയോടെ സിനിമാ സംവിധാന രംഗത്തും ശോഭിച്ച പ്രതിഭ. ഏഷ്യാനെറ്റ് ബിഗ് ബോസ് ജേതാവ് അഖില്‍ മാരാര്‍ക്ക് അഭിനന്ദനങ്ങള്‍ എന്നാണ് അഖിലിനൊപ്പമുള്ള ചിത്രത്തോടൊപ്പം രമേശ് ചെന്നിത്തല പോസ്റ്റ് ചെയ്തത്.

100 ദിവസങ്ങള്‍ നീണ്ട ബിഗ്‌ബോസ് മലയാളം സീസണ്‍ 5 യാത്ര കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. റെനീഷയാണ് രണ്ടാം സ്ഥാനം നേടിയത്. ടോപ്പ് 3 ജുനൈസായിരുന്നു.

Exit mobile version