ഇടതു ഭരണത്തിന്റെ ആണിക്കല്ല് ഇളകുന്നു, ഭൂരിപക്ഷം 50,000 കടക്കും; രമേശ് ചെന്നിത്തല

ഇടതു പക്ഷ ഭരണത്തിന്റെ ആണിക്കല്ല് ഇളക്കുന്ന മുന്നേറ്റമാണുണ്ടായതെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 50000 കടക്കുമെന്ന് രമേശ് ചെന്നിത്തല. അയര്‍ക്കുന്നത്ത് ഉമ്മന്‍ചാണ്ടിക്ക് കിട്ടിയതിനേക്കാള്‍ വോട്ട് ഇത്തവണ ചാണ്ടിക്ക് കിട്ടി. ഇടതു പക്ഷ ഭരണത്തിന്റെ ആണിക്കല്ല് ഇളക്കുന്ന മുന്നേറ്റമാണുണ്ടായതെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ വിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പില്‍ കണ്ടത്. മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനും അഴിമതിക്കും എതിരായ ജനവികാരം പ്രകടമായെന്നും ദുര്‍ഭരണത്തിനെതിരെ ജനം വോട്ട് ചെയ്‌തെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Exit mobile version