വിവാഹ വാഗ്ദാനം നല്‍കി ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു; മലപ്പുറത്ത് 27കാരന്‍ അറസ്റ്റില്‍

malappuram | bignewslive

മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വാഴയൂര്‍ അഴിഞ്ഞിലം സ്വദേശിയായ 27കാരന്‍ അര്‍ജുന്‍ ആണ് അറസ്റ്റിലായത്.

അശ്ലീല ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയും ബന്ധുവീട്ടില്‍ വെച്ചും പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ബുധനാഴ്ച്ച പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. വാഴക്കാട് പോലീസാണ് ഇയാളെ പിടികൂടിയത്.ഇയാള്‍ക്കെതിരെ പോസ്‌കോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പ്രതിയെ മലപ്പുറം ഫസ്റ്റ് ക്ലാസ് കോടതിയില്‍ റിമാന്‍ഡ് ചെയ്തു

Exit mobile version