ഇരട്ട വോട്ട് ആരോപണങ്ങള്‍ നനഞ്ഞ പടക്കം പോലെയായി, ചെന്നിത്തല ജനങ്ങളോട് മാപ്പ് പറയണം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ട വോട്ട് വ്യാപകമാണെന്ന വിവാദത്തിന് പിന്നില്‍ യുഡിഎഫാണെന്ന് തെളിഞ്ഞതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രമേശ് ചെന്നിത്തല ജനങ്ങളോട് മാപ്പ് പറയണം. സംഘടിതമായി പ്രശ്‌നമുണ്ടാക്കാന്‍ കോണ്‍ഗ്രസുകാര്‍ ശ്രമിക്കുന്നു.

കള്ളപ്രചാര വേല അവസാനിപ്പിക്കണമെന്നും കടകംപള്ളി തിരുവനന്തപുരത്ത് പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും, കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ്എസ് ലാലിനും ഇരട്ടവോട്ടുള്ളതായി കണ്ടെത്തിയിരുന്നു. ശേഷമാണ് മന്ത്രിയുടെ പ്രതികരണം.

ചെന്നിത്തലയുടെ ആരോപണങ്ങള്‍ നനഞ്ഞ പടക്കം പോലെയായെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അടിസ്ഥാനരഹിതമായി ആരോപണങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവ് ജനങ്ങളോട് മാപ്പ് പറയണമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കള്ളവോട്ട് ഉണ്ടാക്കിയവര്‍ക്കെ ഇത്ര കൃത്യം ആയി എണ്ണം പറയാന്‍ പറ്റൂ. കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വാര്‍ത്ത സമ്മേളനം നടത്തി ധാര്‍മികത പറഞ്ഞ ആളാണ്. ഇവര്‍ ചെയ്ത പ്രവര്‍ത്തിക്ക് ഇവര്‍ തന്നെ അനുഭവിക്കണം എന്നും കടകംപള്ളി ഏഷ്യാനെറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version