വിരലിലെ മഷി പൂര്‍ണമായും മായാത്ത നിലയില്‍, വീണ്ടും വോട്ട് ചെയ്യാനെത്തി യുവതി; ഇടുക്കിയില്‍ ഇരട്ട വോട്ട് പിടികൂടി

ചെമ്മണ്ണാര്‍ സെന്റ് സേവിയേഴ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അന്‍പത്തി ഏഴാം നമ്പര്‍ ബൂത്തിലെത്തിയ യുവതിയെയാണ് പോളിംഗ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

ഇടുക്കി: ഇടുക്കിയില്‍ ഇരട്ട വോട്ട് പിടികൂടി. ചെമ്മണ്ണാര്‍ സെന്റ് സേവിയേഴ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അന്‍പത്തി ഏഴാം നമ്പര്‍ ബൂത്തിലെത്തിയ യുവതിയെയാണ് പോളിംഗ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പൂര്‍ണമായും മായാത്ത നിലയിലാണ് യുവതിയെത്തിയത്. ഇവരെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു. ഇവരുടെ ഭര്‍ത്താവ് നേരത്തേയെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയിരുന്നു.

Exit mobile version