ഈരാറ്റുപേട്ടയില്‍ വോട്ടുചോദിച്ചെത്തിയ പിസി ജോര്‍ജിനെതിരെ കൂവല്‍; തിരിച്ച് തെറിവിളിച്ച് പിസി ജോര്‍ജ്, സൗകര്യമുള്ളവര്‍ വോട്ട് ചെയ്താല്‍ മതിയെന്നും രോഷം, വീഡിയോ

PC George | Bignewslive

ഈരാറ്റുപേട്ട: പ്രചരണ പ്രവര്‍ത്തനത്തിനിടെ പൂഞ്ഞാര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പിസി ജോര്‍ജും നാട്ടുകാരം തമ്മില്‍ വാക്കേറ്റം. പിസി ജോര്‍ജിന്റെ വാഹന പര്യടനം ഈരാറ്റുപേട്ടയില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ കൂവുകയായിരുന്നു. ശേഷം തിരിച്ച് തെറിവിളിച്ചാണ് പിസി ജോര്‍ജ് പ്രതികരിച്ചത്.

പൂഞ്ഞാറിലെ സിറ്റിങ് എംഎല്‍എയായ പിസി ജോര്‍ജ്, എല്‍ഡിഎഫിനും യുഡിഎഫിനും എതിരെയാണ് മത്സരിക്കുന്നത്. പ്രതിഷേധിച്ചവരോട് രൂക്ഷഭാഷയില്‍ പിസി ജോര്‍ജ് പ്രതികരിക്കുകയും ചെയ്തു. സൗകര്യമുള്ളവര്‍ തനിക്ക് വോട്ടുചെയ്താല്‍ മതിയെന്നും പിസി ജോര്‍ജ് തുറന്നടിച്ചു

പിസി ജോര്‍ജിന്റെ വാക്കുകള്‍;

”നിങ്ങളില്‍ സൗകര്യമുള്ളവര്‍ എനിക്ക് വോട്ടുചെയ്യുക. ഇല്ലെങ്കിലും കുഴപ്പമില്ല. നിന്റെയൊക്കെ വീട്ടില്‍ കാരണവന്‍മാര്‍ ഇങ്ങനെയാണോ പഠിപ്പിച്ചത്. കാരണവന്‍മാര്‍ നന്നായാലേ മക്കള്‍ നന്നാകൂ. അതിനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കാം. ഞാന്‍ തെരഞ്ഞെടുപ്പ് കമീഷനില്‍ പരാതി കൊടുത്താല്‍ നിങ്ങളൊക്കെ അകത്തുപോകും. ഞാന്‍ ഈരാറ്റുപേട്ടയില്‍ തന്നെ കാണും”.

Exit mobile version