മോഡി വീണ്ടും കേരളത്തില്‍, പാലക്കാട് വന്‍ റോഡ് ഷോ

MODI|BIGNEWSLIVE

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തിലെത്തും. പാലക്കാട് മണ്ഡലത്തിലാണ് അദ്ദേഹം എത്തുന്നത്.

ഇന്ന് രാവിലെ 10.15നു പാലക്കാട് മേഴ്‌സി കോളജിലെ ഹെലിപാഡില്‍ അദ്ദേഹം ഇറങ്ങും. ഇതിന് ശേഷം അഞ്ചുവിളക്കില്‍ അര മണിക്കൂറോളം റോഡ് ഷോ നടത്തും.

Also Read;സ്‌കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിച്ചുകയറി അപകടം, 45കാരിക്ക് ദാരുണാന്ത്യം

അഞ്ചുവിളക്കു മുതല്‍ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ. പരിപാടിയില്‍ അര ലക്ഷത്തിലധികം പേരെ അണി നിരത്താനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി പാലക്കാട് നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.പരിപാടികളില്‍ പങ്കെടുത്ത ശേഷം സേലത്തേക്കാണ് അദ്ദേഹം മടങ്ങുക.

Exit mobile version