വീണ്ടും മലപ്പുറത്ത് കൂട്ടകോവിഡ് ബാധ; രണ്ട് സ്‌കൂളിലെ 180 പേർക്ക് കോവിഡ്

temperature checking

എരമംഗലം: മലപ്പുറം ജില്ലയിൽ വീണ്ടും കൂട്ടകോവിഡ് ബാധ. പൊന്നാനിക്കു സമീപം മാറഞ്ചേരി, വന്നേരി ഹയർ സെക്കന്ററി സ്‌കൂളുകളിൽ 180 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ 442 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്.

രണ്ട് ഘട്ടങ്ങളിലായാണ് ഇവിടെ ഇത്രയേറെ പേർക്ക് സ്ഥിരീകരിച്ചത്. മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 94 വിദ്യാർഥികൾക്കും ഒരു അധ്യാപകനും കോവിഡ് സ്ഥിരീകരിച്ചു. വന്നേരി ഹയർ സെക്കന്ററി സ്‌കൂളിൽ 85 പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

നേരത്തെ 262 പേർക്കാണ് വൈറസ് പകർന്നതായി കണ്ടെത്തിയിരുന്നത്. പോസിറ്റീവായവരുമായി സമ്പർക്കമുള്ളവരുടെയും പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ഫലം പുറത്തു വന്നിട്ടില്ല. സമീപത്തെ മറ്റു സ്‌കൂളുകളിലെ ഫലവും വരാനുണ്ട്. ഇതോടെ പ്രദേശത്ത് തന്നെ ആശങ്ക ഉയരുകയാണ്.

Exit mobile version