സര്‍ക്കാര്‍ തന്നെ വധിക്കാന്‍ ശ്രമിച്ചു; മെഡിക്കല്‍ കോളേജില്‍ ശവങ്ങള്‍ക്കൊപ്പം കിടത്തി; ആരോപണങ്ങളുമായി എഎന്‍ രാധാകൃഷ്ണന്‍

നിരാഹാര സമരപന്തലില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ തന്നെ സര്‍ക്കാര്‍ കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍.

തിരുവനന്തപുരം: നിരാഹാര സമരപന്തലില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ തന്നെ സര്‍ക്കാര്‍ കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. മെഡിക്കല്‍ കോളെജില്‍ ശവങ്ങള്‍ക്കൊപ്പമാണ് തന്നെ കിടത്തിയത്. മലേറിയ ബാധിച്ചവര്‍ക്കൊപ്പവും എച്ച്1 എന്‍1 പനി ബാധിച്ചവര്‍ക്കൊപ്പവും തന്നെ കിടത്തിയെന്നും അദ്ദേഹം ആരോപിക്കുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജയും മറുപടി പറയണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

എട്ട് ദിവസത്തെ നിരാഹാരസമരത്തിനെ തുടര്‍ന്ന് ആരോഗ്യനില വഷളായ എഎന്‍ രാധാകൃഷ്ണനെ രണ്ടുദിവസം മുന്‍പാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു ഇത്. എഎന്‍ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സികെ പത്മനാഭന്‍ സമരം ഏറ്റെടുത്തിരുന്നു.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, കെ സുരേന്ദ്രനെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ബിജെപി സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം ആരംഭിച്ചത്.

Exit mobile version