വാഹനാപകടം: മലപ്പുറം ജില്ലയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അന്തരിച്ചു

malappuram, ldf candidate | bignewslive

മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അന്തരിച്ചു. മലപ്പുറം തലക്കാട് പഞ്ചായത്ത് വാര്‍ഡ് 15 ലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സഹീറബാനു ആണ് അന്തരിച്ചത്.

വാഹനാപകടത്തില്‍ പരിക്ക് പറ്റി കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സഹീറബാനു. മുന്‍ പഞ്ചായത്ത് അംഗവും നിലവില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗവുമാണ്.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നാളെ അറിയും. 16ന് രാവിലെ എട്ടുമണി മുതല്‍ വോട്ടെണ്ണല്‍ പുരോഗതി അറിയാനാകും.

Exit mobile version