മാറഞ്ചേരി ഡിവിഷനിൽ തെരഞ്ഞെടുപ്പ് കടുക്കും; കോൺഗ്രസിന് ഭീഷണി കോൺഗ്രസ് തന്നെ

Congress | kerala news

മലപ്പുറം: മലപ്പുറം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അവസാന നിമിഷത്തിലേക്ക് കടക്കുന്നതിനിടെ മാറഞ്ചേരി ഡിവിഷനിലേക്ക് മത്സരം കടുക്കുന്നു. യുഡിഎഫിന് തലവേദനയായി സ്വതന്ത്രസ്ഥാനാർത്ഥിയുടെ മുന്നേറ്റം. കോൺഗ്രസിലെ ഒരു വിഭാഗം അണികളുടെയും നേതാക്കളുടേയും പിന്തുണ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ലഭിക്കുന്നതാണ് യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയുടെ നിലപരുങ്ങലിലാക്കുന്നത്.

മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മാറഞ്ചേരി ഡിവിഷനിൽ നിന്നും ജനവിധി തേടുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയും ജീവകാരുണ്യ പ്രവർത്തന മേഖലകളിലടക്കം സജീവമായ ഷാജി കാളിയത്തേലാണ്. എൽഡിഎഫിന്റെ സ്ഥാനാർത്ഥി എകെ സുബൈറും യുഡിഎഫിന്റെ സ്ഥാനാർത്ഥി ടികെ മനീഷും എൻഡിഎ സ്ഥാനാർത്ഥി മാധവൻ കെപിയുമാണ്.

മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾക്ക് സ്വതന്ത്രനായ ഷാജി കാളിയത്തേൽ ഇതിനോടകം ശക്തമായ മത്സരം ഉയർത്തിയിരിക്കുകയാണ്. വോട്ടർമാർക്കിടയിലും, സോഷ്യൽമീഡിയയിലും ചർച്ചയാവുയാണ് ഷാജി കാളിയത്തേലിന്റെ സ്ഥാനാർത്ഥിത്വം.

മാറഞ്ചേരി, വെളിയംങ്കോട്, പെരുമ്പടപ്പ് എന്നീ മൂന്ന് പഞ്ചായത്തുകളിലായി പരന്ന് കിടക്കുന്നതാണ് മാറഞ്ചേരി ഡിവിഷൻ. മാറഞ്ചേരി ഡിവിഷനിലേക്കുള്ള മത്സരത്തിൽ യുഡിഎഫിന്റെ സീറ്റ് കോൺഗ്രസിനായി മാറ്റിവെച്ചതാണ്. എന്നാൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിത്വം അണികളുടെ താൽപര്യത്തിന് എതിരായി പ്രദേശവാസിയല്ലാത്ത വ്യക്തിക്ക് നൽകിയതാണ് അണികളുടേയും യുവജനസംഘടനകളുടേയും എതിർപ്പിന് കാരണമായിരിക്കുന്നത്.

പൊന്നാനി അസംബ്ലി മണ്ഡലത്തിലെ അറിയപ്പെടുന്ന യൂത്ത് കോൺഗ്രസ് നേതാക്കളായ സിദ്ധീഖ് പന്താവൂരിനേയും, രാജീവിനേയും തഴഞ്ഞാണ് ഡിവിഷനിൽ അല്ലാത്ത വ്യക്തിക്ക് സ്ഥാനാർത്ഥിത്വം നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരായ വോട്ടർമാരും കോൺഗ്രസിന്റെ പ്രവർത്തകരും ഷാജി കാളിയത്തേലിന് ഒപ്പമാണെന്നാണ് പൊതുസംസാരവും.

Exit mobile version