യുവാവിനെ ഒഴിപ്പിക്കാനായി പള്ളി വക ക്വട്ടേഷൻ; പോലീസ് അന്വേഷണം ഇടവക കമ്മിറ്റിയിലേക്ക്; മർദ്ദിച്ചവരിൽ പള്ളി വികാരിയും?

ഇടുക്കി: മൂന്നാറിൽ യുവാവിനെ മർദ്ദിച്ച് അവശനാക്കി കെട്ടിയിട്ട സംഭവത്തിൽ അന്വേഷണം ഇടവക കമ്മിറ്റിയിലേക്ക്. കെട്ടിടത്തിന്റെ ഉടമാവകാശത്തെ ചൊല്ലി ദേശീയപണിമുടക്കിനിടയിൽ തർക്കിച്ച യുവാവിനെ ഒതുക്കാൻ പള്ളി വക ക്വട്ടേഷൻ. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശത്തേപ്പറ്റി തർക്കിക്കുന്ന യുവാവിനെ ഒഴിപ്പിക്കാൻ പള്ളി ഇടവക കമ്മിറ്റിയാണ് ക്വട്ടേഷൻ നൽകിയതെന്നാണ് അന്വേഷണസംഘം പറയുന്നത്.

അതേസമയം തന്നെ മർദ്ദിച്ച ആക്രമിച്ച സംഘത്തിൽ പള്ളി വികാരി അടക്കമുള്ളവരുണ്ടെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇതിനിടെ പോലീസ് അന്വേഷണം ഇടവക കമ്മിറ്റിയിലേക്കെന്ന് റിപ്പോർട്ട്.

മൂന്നാർ കാർമ്മൽ ബിൽ ബിൽഡിങ്ങിൽ ഫ്രൻസ് ഇലട്രോണിക്‌സ് എന്ന സ്ഥാപനം നടത്തുന്ന റോയി (45)യെയാണ് വ്യാഴാഴ്ച പുലർച്ചെ ഒരുസംഘം ആളുകൾ ആയുധങ്ങളുമായിയെത്തി ആക്രമിച്ചത്. യുവാവിനെ വടിവാളുപയോഗിച്ച് വെട്ടുകയും കാല് തല്ലിയൊടിച്ചശേഷം ദേവാലയത്തിന്റെ കെട്ടിടത്തിൽ പൂട്ടിയിടുകയും ചെയ്തിരുന്നു.

Exit mobile version