ഇന്നത്തെ പത്ര സമ്മേളനത്തോടെ പഴയ പത്രസമ്മേളനങ്ങളെല്ലാം റദ്ദാക്കി എന്നുകൂടി പറയാമായിരുന്നു; രമേശ് ചെന്നിത്തലയ്‌ക്കെതിരെ പി രാജീവ്

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ്. പ്രോട്ടോക്കോള്‍ ബാധകമാക്കുന്നത് കോണ്‍സുലേറ്റിനാണെന്ന് ഇപ്പോള്‍ പറയുന്ന പ്രതിപക്ഷ നേതാവിന്റെ പഴയ പത്രസമ്മേളനങ്ങള്‍ അപ്പോള്‍ റദ്ദായോയെന്ന് പി രാജീവ് ചോദിച്ചു.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു വിമര്‍ശനം. പ്രോട്ടോക്കോള്‍ ബാധകമാക്കുന്നത് കോണ്‍സുലേറ്റിനാണെന്ന് ഉദ്ധരണികളോടെ ചെന്നിത്തല പത്ര സമ്മേളനത്തില്‍ പറയുന്നതു കേട്ടു . അപ്പോള്‍ ജലീല്‍ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന പഴയ പ്രസ്താവന ഏതു പുസ്തകത്തെ അടിസ്ഥാനമാക്കിയാണാവോ?

കോണ്‍സുലേറ്റിന്റ പരിപാടിയില്‍ പോയത് വിവാദമില്ലാത്ത കാലത്തായിരുന്നു എന്നതും ഇന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജലീലും മറ്റും കോണ്‍സുലേറ്റില്‍ പോയത് ഏതു കാലത്താണാവോ? ഇന്നത്തെ പത്ര സമ്മേളനത്തോടെ പഴയ പത്രസമ്മേളനങ്ങളെല്ലാം റദ്ദാക്കി എന്നുകൂടി ചെന്നിത്തലക്ക് പറയാമായിരുന്നു- എന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.

പോസ്റ്റ് ചുവടെ

പ്രോട്ടോക്കോള്‍ ബാധകമാക്കുന്നത് കോണ്‍സുലേറ്റിനാണെന്ന് ഉദ്ധരണികളോടെ ചെന്നിത്തല പത്ര സമ്മേളനത്തില്‍ പറയുന്നതു കേട്ടു . അപ്പോള്‍ ജലീല്‍ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന പഴയ പ്രസ്താവന ഏതു പുസ്തകത്തെ അടിസ്ഥാനമാക്കിയാണാവോ? അതോ ആരോ പറഞ്ഞതു കേട്ട് പഴയതുപോലെ വിളിച്ചു പറഞ്ഞതായിരുന്നോ? കോണ്‍സുലേറ്റിന്റ പരിപാടിയില്‍ പോയത് വിവാദമില്ലാത്ത കാലത്തായിരുന്നു എന്നതും ഇന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജലീലും മറ്റും കോണ്‍സുലേറ്റില്‍ പോയത് ഏതു കാലത്താണാവോ? ഇന്നത്തെ പത്ര സമ്മേളനത്തോടെ പഴയ പത്രസമ്മേളനങ്ങളെല്ലാം റദ്ദാക്കി എന്നുകൂടി ചെന്നിത്തലക്ക് പറയാമായിരുന്നു.

Exit mobile version