കുസാറ്റിലെ അപകടം: മന്ത്രിമാരായ ആർ ബിന്ദുവും പി രാജീവും കൊച്ചിയിലേക്ക് തിരിച്ചു

കുസാറ്റ്: നവകേരള സദസിന്റെ ഭാഗമായി കോഴിക്കോടുള്ള മന്ത്രിമാർ ദുരന്തമുണ്ടായ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല(കുസാറ്റ്) യിലേക്ക് തിരിച്ചു.

അപകടത്തിന്റെ പശ്ചാത്തലത്തിൽ ഉന്നത വിദ്യഭ്യാസ മന്ത്രി ആർ ബിന്ദുവും വ്യവസായ മന്ത്രി പി രാജീവുമാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. സ്ഥലം എംഎൽഎ കൂടിയാണ് പി രാജീവ്. ആരോഗ്യമന്ത്രി വീണ ജോർജ് കോഴിക്കോട് നിന്നും സ്ഥിതി വീക്ഷിക്കും.

അതേസമയം, തങ്ങൾ കൊച്ചിയിലേക്ക് പുറപ്പെടുന്നതുമായി ബന്ധപ്പെട്ട് തങ്ങളുടെ ഓഫീസുകൾ ഉദ്യോഗസ്ഥർക്ക് വേണ്ട നിർദേശങ്ങൾ ഉടനടി നൽകിയിട്ടുണ്ടെന്ന് മന്ത്രി ആർ ബിന്ദുവും മന്ത്രി പി രാജീവും അറിയിച്ചു.

ALSO READ- കുസാറ്റിലെ ഗാനമേളയ്ക്കിടെ തിക്കും തിരക്കും; നാല് വിദ്യാർത്ഥികൾ മരിച്ചു; 50ലേറെ പേർക്ക് പരിക്ക്; നിരവധി പേർ കുഴഞ്ഞുവീണു

ടെക് ഫെസ്റ്റിന്റെ അവസാന ദിനത്തിലെ സംഗീതനിശയ്ക്കിടെയാണ് കുസാറ്റിൽ അപകടമുണ്ടായത്. തിക്കിലും തിരക്കിലുംപ്പെട്ട് നാല് പേരാണ് മരിച്ചത്. 64പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടത്. ആശുപത്രിയിലേക്ക് എത്തുമ്പോൾ തന്നെ നാല് പേരും മരിച്ചതായാണ് വിവരം. രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരണപ്പെട്ടത്.

Exit mobile version