കുസാറ്റ് ദുരന്തം: നാളത്തെ ക്ലാസുകളും പരീക്ഷകളും മാറ്റിവെച്ചു

കൊച്ചി: കുസാറ്റിലെ നാളത്തെ ക്ലാസുകളും പരീക്ഷകളും മാറ്റിവെച്ചു. സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കൊച്ചി സര്‍വകലാശാലയുടെ തീരുമാനം.

cusat | bignewslive

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സര്‍വകലാശാല അറിയിച്ചു. കുസാറ്റിലുണ്ടായ ദുരന്തം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. സംഭവത്തില്‍ മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു അറിയിച്ചു.

also read: പഠനത്തിലും ചിത്ര രചനയിലും മിടുക്കി; ഞെട്ടൽമാറാതെ ഉറ്റവർ; സാറ തോമസിന്റെ സംസ്‌കാരം തിങ്കളാഴ്ച ജന്മനാട്ടിൽ

മുന്നൊരുക്കങ്ങളിലെ പാളിച്ച അടക്കം പരിശോധിക്കുമെന്നും അപകടത്തിന് കാരണമായ വസ്തുതകള്‍ അടക്കം കണ്ടെത്തുന്നതിന് പുറമേ ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ മാര്‍ഗനിര്‍ദേശം നല്‍കാന്‍ കൂടിയാണ് മൂന്നംഗസമിതിയെ നിയോഗിച്ചതെന്നും മന്ത്രി അറിയിച്ചു.

cusat | bignewslive

ഭാവിയില്‍ ഇത്തരം പരിപാടികള്‍ക്കുള്ള മാര്‍ഗനിര്‍ദേശം സമിതി തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം പരിപാടിയില്‍ വീഴ്ചയുണ്ടായതായി വിസി വൈസ് ചാന്‍സലര്‍ ഡോ. പി ജി ശങ്കരന്‍ പറഞ്ഞു.

Exit mobile version