മലപ്പുറത്ത് ഗൃഹോപകരണ ഷോറൂമില്‍ വന്‍ തീപിടുത്തം; കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു, ഒരു കോടി രൂപയിലേറെ നഷ്ടം

മലപ്പുറം: മലപ്പുറത്ത് ഗൃഹോപകരണ ഷോറൂമില്‍ വന്‍ തീപിടുത്തം. കരുവാങ്കല്ലിലം സിപി ഹോം അപ്ലയന്‍സിലാണ് തീപിടുത്തം ഉണ്ടായത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു തീ പിടിത്തം ഉണ്ടായത്.

മീഞ്ചന്ത, വെള്ളിമാടുകുന്ന്, കോഴിക്കോട്, മലപ്പുറം, മഞ്ചേരി ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി തീയണച്ചു. തീപിടുത്തത്തില്‍ കടയും മൂന്ന് നില കെട്ടിടവും പൂര്‍ണമായും കത്തിനശിച്ചു. ഒരു കോടി രൂപയിലേറെ നഷ്ടം ഉണ്ടായെന്നാണ് വിവരം.

Exit mobile version