ഓണം: മലപ്പുറത്ത് അടുത്ത ഞായാറാഴ്ചത്തെ ലോക്ക്ഡൗണ്‍ ഒഴിവാക്കി

മലപ്പുറം: മലപ്പുറം ജില്ലയില്‍ അടുത്ത ഞായറാഴ്ച (ഓഗസ്റ്റ് 30) ലോക്ക് ഡൗണ്‍ ഒഴിവാക്കും. ഓണം പ്രമാണിച്ചാണ് ലോക്ക് ഡൗണ്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ജില്ലാ കലകടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.

ഓണത്തോടനുബന്ധിച്ച് കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ഷകരില്‍ നിന്ന് കാര്‍ഷികോത്പന്നങ്ങള്‍ നേരിട്ട് സംഭരിച്ച് കുറഞ്ഞ വിലയില്‍ വില്‍ക്കുന്ന പഴം, പച്ചക്കറികള്‍ വില്‍ക്കുന്ന വിപണന കേന്ദ്രങ്ങള്‍ അനുവദിക്കാനും യോഗം തീരുമാനിച്ചു.

പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിപണനം നടത്തേണ്ടത്. സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായും പാലിക്കണം. കിറ്റുകള്‍ ആവശ്യക്കാര്‍ക്ക് വീടുകളിലേക്കെത്തിക്കുന്നതിനുള്ള സൗകര്യങ്ങളൊരുക്കുമെന്നും കളക്ടര്‍ പറഞ്ഞു.

Exit mobile version