സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് രണ്ട് സ്ത്രീകള്‍, രണ്ടുപേരും പ്രമേഹരോഗികള്‍, കഴിഞ്ഞദിവസം വൈറസ് ബാധിച്ച് മരിച്ച കോഴിക്കോട് സ്വദേശിയുടെ മകളും മരിച്ചു

കാസര്‍കോട്: സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 വൈറസ് ബാധിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു മരിച്ചു. പാലക്കാട്ടും കാസര്‍കോട്ടുമാണ് ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി (40), കാസര്‍കോട് പടന്നക്കാട് സ്വദേശി നബീസ (75) എന്നിവരാണ് മരിച്ചത്.

ഇരുവരും പ്രമേഹരോഗികളായിരുന്നു. പാലക്കാട്ട് ഇത് വരെ രണ്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കാസര്‍കോട് ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. അതേസമയം, കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് സ്വദേശി റുഖിയാബിയുടെ മകള്‍ ഷാഹിദയും ഇന്ന് രാവിലെ മരിച്ചു.

എന്നാല്‍ ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. കോവിഡ് പരിശോധനാഫലം ലഭിച്ച ശേഷമേ രോഗമുണ്ടായിരുന്നോ എന്ന് സ്ഥിരീകരിക്കാനാകൂ. ഷാഹിദ അര്‍ബുദ രോഗിയായിരുന്നു. കൂടാതെ കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഐസിയുവില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ മരിച്ച വിദ്യാര്‍ത്ഥിക്കും കോവിഡ് ബാധിച്ചിരുന്നുവെന്ന് കണ്ടെത്തി. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. കഴിഞ്ഞ ദിവസം എണ്ണൂറിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, കഴിഞ്ഞദിവസം രോഗം ഭേദമായവരുടെ എണ്ണം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണെന്നത് സംസ്ഥാനത്ത് നേരിയ ആശ്വാസമേകുന്നു,

Exit mobile version