പൂമാലയും ബൊക്കയും പൊന്നാടയും വേണ്ട; വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങുകള്‍ നിരോധിച്ച് പത്തനംതിട്ട

പത്തനംതിട്ട: കോവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രതയിലേക്ക് പോകുകയാണ് സംസ്ഥാനം. ഇതിനിടെ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് പത്തനംതിട്ട. എസ്എസ്എല്‍സി പരീക്ഷയുടെയും മറ്റും ഫലം വന്ന സാഹചര്യത്തിലാണ് നിരോധനം.

ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ആശംസാ ചടങ്ങുകള്‍, സമ്മാനദാനം, പൊന്നാട അണിയിക്കല്‍, പൂമാലയും ബൊക്കയും കൊടുത്തുകൊണ്ടുള്ള സ്വീകരണങ്ങള്‍ തുടങ്ങിയവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 34 പ്രകാരം ഇവയെല്ലാം നിരോധിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ജില്ലയില്‍ കോവിഡ്-19 സമൂഹവ്യാപന സാധ്യത കണക്കിലെടുത്താണ് നടപടി.

Exit mobile version