നിയന്ത്രണംവിട്ട് കാര്‍ മറിഞ്ഞു, പ്രമുഖ ഗായകന്റെ സഹോദരങ്ങളുടെ മക്കള്‍ക്ക് ദാരുണാന്ത്യം

കാസര്‍ഗോഡ്: ഗായകന്‍ തളങ്കര ഇസ്മയിലിന്റെ സഹോദരങ്ങളുടെ മക്കള്‍ വാഹനാപകടത്തില്‍ മരിച്ചു. കുമ്പള ബദരിയ്യ നഗറിലെ അബു സാലിഹസീന ദമ്പതികളുടെ മകന്‍ ഹുസൈഫ്, കുമ്പളയില്‍ താമസിക്കുന്ന തളങ്കര സ്വദേശി ഹസന്‍ മിദ്ലാജ് എന്നിവരാണു മരിച്ചത്.

കാസര്‍കോട് കുമ്പളയില്‍ നായിക്കാപ്പില്‍ വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട് കാര്‍ മറിയുകയായിരുന്നു. അപകടം ഉണ്ടായപ്പോള്‍ മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. ഹുസൈഫ്, ഹസന്‍ മിദ്ലാജ് എന്നിവര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

മൊഗ്രാല്‍ സ്വദേശി കുഞ്ഞഹമ്മദിന്റെ മകന്‍ ഷഹലിന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഷഹലിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് ആറരയോടെയായിരുന്നു അപകടം ഉണ്ടായത്. നാട്ടുകാരും ഫയര്‍ഫോഴ്‌സുമെത്തിയാണ് അപകടത്തില്‍പ്പെട്ടവരെ കാറിനുള്ളില്‍ നിന്നും പുറത്തെടുത്തത്.

Exit mobile version