വൈറ്റിലയില്‍ മദ്യ ലഹരിയില്‍ യുവാവ് വീടിന് തീവച്ചു: പൊള്ളലേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം

കൊച്ചി: വൈറ്റില മേജര്‍ റോഡില്‍ മകന്‍ വീടിനു തീവച്ചു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന 81 വയസുള്ള ഇയാളുടെ അമ്മ മേരി വെന്തുമരിച്ചു.

മകന്‍ തങ്കച്ചന്‍ എന്ന് വിളിക്കുന്ന സേവ്യര്‍ ആണ് തീ വച്ചത്. ഇയാള്‍ മദ്യ ലഹരിയില്‍ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അഗ്‌നിശമന സേനയെത്തി തീ അണച്ചപ്പോഴാണ് വീടിനുള്ളില്‍ നിന്ന് അമ്മയുടെ കത്തിക്കരിഞ്ഞ മൃതദേഹം കിട്ടിയത്. സേവ്യറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Exit mobile version