കേരളത്തിന്റെ സേനയുടെ കാര്യത്തില്‍ നാടിന് ഉത്തരവാദിത്തമുണ്ട്; ഓഖി ഫണ്ട് വകമാറ്റിയിട്ടില്ല; കേന്ദ്രം കെടുതികളെ കണ്ടഭാവം നടിച്ചില്ലെന്നും മുഖ്യമന്ത്രി

മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അനുഭാവപൂര്‍വമായി പെരുമാറുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഖിദുരന്തവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ പുനഃസ്ഥാപനത്തിനായി സര്‍ക്കാര്‍ സമര്‍പ്പിച്ച 7340 കോടിയുടെ പാക്കേജ് കേന്ദ്രം കണ്ടഭാവം നടിച്ചില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഓഖിദുരന്തം അനുസ്മരണവും സുരക്ഷാ ഉപകരണങ്ങളുടെ വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അനുഭാവപൂര്‍വമായി പെരുമാറുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഓഖിക്കുശേഷം ഇവിടെയെത്തിയ സമിതി 416 കോടിയുടെ അടിയന്തരസഹായത്തിന് ശിപാര്‍ശ ചെയ്തിരുന്നു. ഇത് പൂര്‍ണമായി ലഭിച്ചില്ല. പ്രളയകാലത്ത് മത്സ്യത്തൊഴിലാളികള്‍ വഹിച്ച പങ്ക് നാടും രാജ്യവും ലോകവും അംഗീകരിച്ചതാണ്. അതിനാലാണ് അവരെ കേരളത്തിന്റെ സേനയായി വിശേഷിപ്പിച്ചത്. അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍

അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ നാടിന് ഉത്തരവാദിത്തമുണ്ട്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്കായി 15,000 നാവിക് ഉപകരണങ്ങളും 1000 സാറ്റലൈറ്റ് ഫോണുകളും 40,000 പേര്‍ക്ക് ലൈഫ് ജാക്കറ്റുകളും വിതരണം ചെയ്യും. മത്സ്യമേഖലയുടെ സമഗ്രവികസനത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. ഓഖി ഫണ്ട് വകമാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version