ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു; എന്തിനാ സഖാവേ ഇത്രയും നേരത്തെ ഞങ്ങളെ വിട്ടുപോയത്; ഇകെ നായനാരെ വാഴ്ത്തി സുരേഷ് ഗോപി

തിരുവനന്തപുരം: അന്തരിച്ച മുൻമുഖ്യമന്ത്രി ഇകെ നായനാരെ വാനോളം വാഴ്ത്തി നടനും ബിജെപി രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇകെ നായനാരെ കുറിച്ച് സുരേഷ് ഗോപി എഴുതിയിരിക്കുന്നത്.നായനാരുടെ ‘മുഖ്യമന്ത്രിയോട് ചോദിക്കാം’ എന്ന പരിപാടിയുടെ വീഡിയോ സഹിതം ‘ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു’ എന്ന കുറിപ്പോടെയാണ് സുരേഷ് ഗോപിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്.

സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു. എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഒരാവശ്യവും ഇല്ലതെ ഞങ്ങളെ വിട്ട് പോയത്.
ഇപ്പോഴാണ് ഞങ്ങൾ മലയാളികൾക്ക് അങ്ങയുടെ സാനിധ്യം വളരെ ആവശ്യമായിരുന്നത്.

സഖാവ് E.K Nayanar ??

Exit mobile version