ഫേസ്ബുക്കില്‍ പോസ്റ്റിട്ട് ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് കടക്കാന്‍ ശ്രമം; എടപ്പാള്‍ സ്വദേശിയെ മുത്തങ്ങയില്‍ വെച്ച് അറസ്റ്റ് ചെയ്തു

പൊന്നാനി: ലോക്ക് ഡൗണ്‍ ലംഘിച്ച് ബാംഗ്ലൂരില്‍ നിന്ന് തന്ത്രപരമായി എടപ്പാളിലെത്താന്‍ ശ്രമിച്ച യുവാവിനെ മുത്തങ്ങയില്‍ വെച്ച് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. എടപ്പാള്‍ വട്ടംകുളം സ്വദേശിയായ മുഹമ്മദ് സലീഖാണ് ( 25) അറസ്റ്റിലായത്.

പോലീസിനെ കബളിപ്പിച്ച് ലോറിയില്‍ ക്ലീനറാണെന്നും പറഞ്ഞു വരികയാണെന്ന് ഇയാള്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു.തുടര്‍ന്നാണ് ചങ്ങരംകുളം പോലീസ് വിവരമറിഞ്ഞത്.

തുടര്‍ന്ന് ബത്തേരി പോലീസിന് വിവരം കൈമാറുകയായിരുന്നു. പച്ചക്കറി ലോറിയില്‍ ക്ലീനറായി അഭിനയിച്ച് വന്ന ഇയാളെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. ഇയാളിപ്പോള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഫേസ്ബുക്കില്‍ അമിത ആത്മവിശ്വാസത്തില്‍ പോസ്റ്റിട്ടതാണ് ഇയാളെ കൈയ്യോടെ പിടികൂടാന്‍ സഹായകമായത്.

Exit mobile version