ജാഗ്രത നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി ഉത്സവം ആഘോഷമാക്കി; ജനങ്ങള്‍ ഒഴുകിയെത്തി, തൃച്ചംബരം ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ കേസ്

കണ്ണൂര്‍: കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശം കാറ്റില്‍പ്പറത്തി ഭക്തജനങ്ങളെ നിയന്ത്രിക്കാതെ ഉത്സവം നടത്തിയ ക്ഷേത്രഭാരവാഹികള്‍ക്കെതിരെ കേസ്. കണ്ണൂരിലാണ് സംഭവം. തൃച്ചംബരം ക്ഷേത്ര ഭാരവാഹികളടക്കം 80 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉത്സവങ്ങളെല്ലാം വെറും ചടങ്ങുകള്‍ മാത്രമായി ചുരുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കാതെയാണ് ക്ഷേത്രഭാരവാഹികള്‍ ഉത്സവം നടത്തിയത്. നിരവധി ഭക്തരാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്.

നേരത്തെയും സമാനസംഭവമുണ്ടായിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്കാവിലും ഭക്തരെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ പാളിയിരുന്നു. ഇന്നലെ രാവിലെ നടന്ന കോഴിക്കല്ല് മൂടല്‍ ചടങ്ങിലേക്ക് 1500ഓളം പേരാണ് ഒഴുകിയെത്തിയത്. ഇതുസംബന്ധിച്ച് കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളുമടക്കം ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Exit mobile version