‘ശബരിമല ശാന്തം; കേരളത്തില്‍ വരുന്നവര്‍ കേരള പോലീസും സര്‍ക്കാര്‍ നല്ലതാണെന്നും പറയണം; അതാണ് ലക്ഷ്യം’: എസ്പി യതീഷ് ചന്ദ്ര

നിലയ്ക്കല്‍ പൂര്‍ണ നിയന്ത്രണത്തിലാണെന്നും പ്രതിഷേധങ്ങള്‍ക്കു സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല: ശബരിമലയില്‍ സംഘര്‍ഷ സാധ്യതയില്ലെന്ന് എസ്പി യതീഷ് ചന്ദ്ര. നിലയ്ക്കല്‍ പൂര്‍ണ നിയന്ത്രണത്തിലാണെന്നും പ്രതിഷേധങ്ങള്‍ക്കു സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അപമാനിച്ചുവെന്ന ആരോപണത്തില്‍ പ്രതികരിക്കാനില്ല, പരാതിയില്‍ അന്വേഷണം വരട്ടെ, അപ്പോള്‍ നോക്കാം എന്നും യതീഷ് ചന്ദ്ര പ്രതികരിച്ചതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഇവിടെ ഇപ്പോള്‍ ഒരു പ്രശ്‌നവുമില്ല, കേരളത്തില്‍ വരുന്നവര്‍ കേരള പൊലീസ് നല്ലതാണ്, സര്‍ക്കാര്‍ നല്ലതാണെന്നു പറയണം. അതാണ് ഉദ്ദേശ്യം. എല്ലാവരും വരണം, എല്ലാവരേയും ഇവിടേക്കു സ്വാഗതം ചെയ്യുന്നു’- യതീഷ് ചന്ദ്ര പറഞ്ഞു.

ശബരിമലയിലും പരിസരങ്ങളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അര്‍ധരാത്രി അവസാനിക്കും. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയും പോലീസിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിരോധനാജ്ഞ തുടരുന്ന കാര്യത്തില്‍ വൈകിട്ടോടെ തീരുമാനമുണ്ടാകും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും പ്രശ്‌നമുണ്ടായ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ നീട്ടണമെന്ന നിലപാട് പോലീസ് ആവര്‍ത്തിക്കുമെന്നാണ് സൂചന. സ്ഥിതിഗതി ശാന്തമാണെങ്കില്‍ ഉത്തരവ് പതിയെ പിന്‍വലിക്കാമെന്ന നിലപാടിലായിരുന്നു ജില്ലാ ഭരണകൂടം

Exit mobile version