മോഷ്ടാക്കൾ എന്ന് ആരോപിച്ച് മലപ്പുറം വള്ളിക്കുന്നിൽ യുവാക്കൾക്ക് നേരെ ആൾക്കൂട്ട ആക്രമണം; പിന്നിൽ ആർഎസ്എസുകാരെന്ന് പരാതി

മലപ്പുറം: വള്ളിക്കുന്നിൽ ബൈക്കിൽ പോവുകയായിരുന്ന രണ്ട് യുവാക്കളെ തടഞ്ഞ് നിർത്തി മോഷ്ടാക്കളെന്ന് ആരോപിച്ച് ആൾക്കൂട്ടം ആക്രമിച്ചതായി പരാതി. ശറഫുദ്ദീൻ, നവാസ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പരപ്പനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പാചകത്തൊഴിലാളിയായ ശറഫുദ്ദീൻ തന്റെ സഹായിയായ നവാസിനെ മറ്റൊരു സുഹൃത്തിന്റെ അടുത്തെത്തിക്കാൻ വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനിലേക്ക് ബൈക്കിൽ പോയതായിരുന്നു. ഈ സമയം പ്രദേശത്ത് പരിശീലനം നടത്തിയിരുന്ന ആർഎസ്എസ് പ്രവർത്തകർ ഇരുവരെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.

ഇരുട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയും മാരകായുധങ്ങൾ ഉപയോഗിച്ച് അടിച്ചുവീഴ്ത്തുകയുമായിരുന്നു. സഹോദരനെ വിവരമറിയിക്കാൻ ശ്രമിക്കുന്നതിനിടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങിച്ചുവെന്നും പണം അപഹരിച്ചുവെന്നും ആരോപണമുണ്ട്. തലപൊട്ടി രക്തം വാർന്ന ശറഫുദ്ദീനെ തെങ്ങിൽ കെട്ടയിട്ടാണ് ക്രൂരമമായി മർദ്ദിച്ചത്.

Exit mobile version