പൊന്നാനിയിൽ ബോട്ടിൽ വെള്ളം കയറി അപകടം: മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

മലപ്പുറം: പൊന്നാനിയിൽ കടലിൽ പോയ ബോട്ടിൽ വെള്ളം കയറി അപകടത്തിലകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. പാലപ്പെട്ടിയിൽ നിന്നും വൈകീട്ട് ആറ് മണിക്ക് കടലിൽ പോയ അലിഫ് എന്ന ബോട്ടാണ് ആറ് നോട്ടിക്കൽ മൈൽ പടിഞ്ഞാറ് മാറി അപകടത്തിൽപ്പെട്ടത്.

ബോട്ടിൽ ഒമ്പത് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഈ ബോട്ടിൽ വെള്ളം നിറഞ്ഞ് മുങ്ങാൻ തുടങ്ങി. തുടർന്ന് ഉടൻ കോസ്റ്റൽ പോലീസ് സ്‌റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. ഇതോടെ അധികൃതർ ഫിഷറീസ് വകുപ്പിന്റെ റസ്‌ക്യൂ ബോട്ടിൽ സംഭവസ്ഥലത്തെത്തി മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി ബോട്ട് ഹാർബറിലെത്തിച്ചു.

ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേരും സുരക്ഷിതരാണെന്ന് കോസ്റ്റൽ ഉദ്യോഗസ്ഥർ അറിയിച്ചു.

Exit mobile version