പ്രായപൂർത്തിയാകാത്ത നാല് പെൺമക്കളെ വർഷങ്ങളോളം ലൈംഗിക പീഡനത്തിന് ഇരയാക്കി; വളാഞ്ചേരിയിൽ പിതാവ് അറസ്റ്റിൽ; സംഭവം പുറത്തറിഞ്ഞത് സ്‌കൂൾ കൗൺസിലിങിൽ

child_

മലപ്പുറം: പ്രായപൂർത്തിയാകാത്ത നാല് പെൺമക്കളെ വർഷങ്ങളായി പീഡിപ്പിച്ച പിതാവിനെ(47) പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. പ്രതിയെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. 17, 15, 13, 10 വയസ്സുള്ള പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്.

സ്‌കൂളിൽ വെച്ച് നടന്ന കൗൺസിലിങ്ങിനിടെ കുട്ടികൾ സ്‌കൂൾ അധികൃതരോട് പീഡന വിവരം തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കുട്ടികളുടെ വെളിപ്പെടുത്തലിന് പിന്നാലെ സ്‌കൂൾ അധികൃതർ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു.

വർഷങ്ങളായി ഇയാൾ പെൺമക്കളെ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. കുട്ടികളിൽ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തിയ പോലീസ് പെൺകുട്ടികളുടെ അമ്മയെയും ചോദ്യം ചെയ്യുകയാണ്. ഇവരുടെ അറിവോടെയാണ് പീഡനം നടന്നതെങ്കിൽ ഇവർക്കെതിരെയും പോലീസ് നിയമ നടപടി സ്വീകരിക്കും.

Exit mobile version