വീണ്ടും വൈക്കത്ത് റോഡപകടം; കെഎസ്ആർടിസി ബസിടിച്ച് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം: കാറിലേക്ക് ബസ് പാഞ്ഞുകയറി ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പെ വീണ്ടും വൈക്കത്ത് ബസിടിച്ച് അപകടം.

പമ്പയിൽ നിന്ന് എറണാകുളത്തേക്ക് പോയ കെഎസ്ആർടിസി ബസും സൈക്കിളും കൂട്ടിയിടിച്ച് മധ്യവയസ്‌കൻ മരിച്ചു.

കെഎസ്ആർടിസി ബസ് ഇടിച്ച് ഉദയനാപുരം സ്വദേശി ഗോപിയാണു (65) മരിച്ചത്. ചെറുകലുങ്കിൽ നിന്ന് പ്രധാന വഴിയിലേക്ക് സൈക്കിളിൽ പ്രവേശിക്കുന്നതിനിടെ പാഞ്ഞുവന്ന് ബസ് ഇടിക്കുകയായിരുന്നു. ഇന്നലെ ഇവിടെ വച്ചുതന്നെ ആയിരുന്നു നാല്‌പേർ കൊല്ലപ്പെട്ട കാർ അപകടവും നടന്നത്.

Exit mobile version