തൊടുപുഴയില്‍ കിടക്ക നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

സംഭവത്തില്‍ ഫാക്ടറിയുടെ ഒരു ഭാഗം മുഴുവനായി കത്തി നശിച്ചു

തൊടുപുഴ: കിടക്ക നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തൊടുപുഴ മണക്കാടാണുള്ള കിടക്ക നിര്‍മ്മാണ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ ഫാക്ടറിയുടെ ഒരു ഭാഗം മുഴുവനായി കത്തി നശിച്ചു. അപകടത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. തീപടര്‍ന്ന് പിടിച്ചതോടെ വിവരം ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

തീപിടുത്തത്തില്‍ഫാക്ടറിയുടെ ഒരു ഭാഗം മുഴുവന്‍ കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Exit mobile version