റേഷനരി അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച നിലയില്‍; 140 പ്ലാസ്റ്റിക്ക് ചാക്കുകളിലായി 70 ക്വിന്റല്‍ പിടികൂടി

ഹരിപ്പാട്: അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച റേഷന്‍ അരി പിടികൂടി. കരുവാറ്റ കന്നുകാലി പാലം എസ് എന്‍ കടവിന് സമീപം കരിത്തറയില്‍ യൂസഫിന്റെ വീട്ടില്‍ നിന്നാണ് അനധികൃതമായി സൂക്ഷിച്ച റേഷനരി പിടികൂടിയത്. അരി സമീപത്തെ ഷെഡ്ഡില്‍ പ്ലാസ്റ്റിക്ക് ചാക്കുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഹരിപ്പാട് പോലീസും താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘവും നടത്തിയ അന്വേഷണത്തിലാണ് അരി പിടികൂടിയത്. 50 കിലോ അടങ്ങുന്ന 140 പ്ലാസ്റ്റിക്ക് ചാക്കുകളിലാണ് 70 ക്വിന്റല്‍ റേഷനരി സൂക്ഷിച്ചിരുന്നത്.

താറാവുകള്‍ക്ക് കൊടുക്കാനായി സൂക്ഷിച്ച അരിയാണ് ഇതെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ പിടിച്ചെടുത്ത സാധനങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് സപ്ലൈ ഓഫീസര്‍ പറഞ്ഞു. ഇതിനായി അരി സപ്ലെകോ ഡിപ്പോയിലേക്ക് മാറ്റുമെന്നും വിവരം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സപ്ലൈകോ ഓഫീസര്‍ അറിയിച്ചു.

Exit mobile version