ഉണ്ണിമുകുന്ദന്‍ തുണയായി, 75കാരി അന്നക്കുട്ടിക്ക് ഇനി അടച്ചുറപ്പുള്ള വീട്ടില്‍ കഴിയാം

അടച്ചുറപ്പില്ലാത്ത വീട്ടില്‍ ദുരിതജീവിതം പേറുന്ന അന്നക്കുട്ടിക്ക് തണലായി എത്തി നടന്‍ ഉണ്ണിമുകുന്ദന്‍. 75കാരിയായ തൃശ്ശൂര്‍ സ്വദേശിനി അന്നക്കുട്ടിക്ക് അടച്ചുറപ്പുള്ള ഒരു വീട് സമ്മാനിച്ചിരിക്കുകയാണ് താരം. ഒക്ടോബര്‍ 29ന് 4 30 ന് ഉണ്ണി മുകുന്ദന്‍ വീടിന്റെ താക്കോല്‍ അന്നക്കുട്ടിക്ക് കൈമാറും.

2018ലെ പ്രളയത്തിലാണ് അന്നക്കുട്ടിക്ക് തന്റെ വീട് നഷ്ടമായത്. എന്നാല്‍ പുതിയ വീട് നിര്‍മ്മിക്കാന്‍ നാല് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു. പക്ഷേ ആ പണവും കൈക്കലാക്കി കരാറുകാരന്‍ മുങ്ങി. അതോടെ വീടുപണിയും പാതിവഴിയിലായി.

also read: 2 വയസ്സ് തികയുംമുമ്പ് ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്’ ല്‍ ഇടംപിടിച്ച് കൊച്ചുമിടുക്കി, വൈറല്‍ വീഡിയോ

ഇതോടെ അന്നക്കുട്ടിയുടെ ജീവിതം ദുരിതത്തിലായി. വന്യമൃഗങ്ങള്‍ ഒത്തിരിയുള്ള കുതിരാനിലെ മേല്‍ക്കൂര ഇല്ലാത്ത വീട്ടില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിരുന്നു 75കാരി. അഞ്ചുവര്‍ഷമായി ഈ ദുരിത ജീവിതം തുടരുകയായിരുന്നു.

മാധ്യമങ്ങള്‍ വഴിയാണ് അന്നക്കുട്ടിയുടെ ജീവിതത്തെ കുറിച്ച് ഉ്ണ്ണി മുകുന്ദന്‍ അറിയുന്നത്. ഇതോടെയാണ് അന്നക്കുട്ടിക്ക് തണലാവണമെന്ന് തീരുമാനിച്ചത്. തുടര്‍ന്ന് അന്നക്കുട്ടിയുടെ അടുത്തെത്തി ഉണ്ണി മുകുന്ദന്റെ പിതാവ് മുകുന്ദനും കമ്പനി സിഇഒ ജയന്‍ മഠത്തിലും വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ഉറപ്പ് നല്‍കി.

also read: സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ സ്പര്‍ശിച്ച സംഭവം; പരാതിക്കാരിയുടെ മൊഴിയെടുക്കും, ശേഷം തുടര്‍നടപടികള്‍

ഇതിന് പിന്നാലെ വീട് നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങളെല്ലാം ആരംഭിച്ചു. ഉറപ്പുള്ള മേല്‍ക്കൂരയും വാതിലുകളും നിര്‍മ്മിച്ച് വീട് പുതുക്കി പണിതു. നിലം മുഴുവന്‍ ടൈല്‍സ് വിരിച്ചു. സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീട് കിട്ടിയതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ അന്നക്കുട്ടി.

Exit mobile version